അലക്കുകാരത്തിന് ആഗോള ഡിമാന്റ്, ടാറ്റ കെമിക്കൽസ് ഓഹരികൾ വാങ്ങാം

2022 -23 ലെ ഏകീകൃത വരുമാനം 34.2 % വർധിച്ച് 3995 കോടി രൂപയായി, മാർജിനിലും വർധനവ്

Update:2022-08-18 07:15 IST

Photo : Tata Chemicals Website

  • ടാറ്റ ഗ്രൂപ്പിലെ പ്രമുഖ കമ്പനിയായ ടാറ്റ കെമിക്കൽസ് ഡിറ്റർജെൻറ്റ് (Tata Chemicals), ഗ്ലാസ്, വ്യാവസായിക, കെമിക്കൽ മേഖലകൾക്ക് വേണ്ടിയുള്ള ഉൽപ്പന്നങ്ങളാണ് നിർമിക്കുന്നത്.ലോകത്തെ മൂന്നാമത്തെ വലിയ അലക്കു കാരം (soda ash ) നിർമിക്കുന്ന കമ്പനിയാണ്. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ട്.
  • 2022-23 ആദ്യ പാദത്തിൽ ഏകീകൃത വരുമാനം 34.2 % വർധിച്ച് 3995 കോടി രൂപയായി. നികുതിക്കും, പലിശക്കും മറ്റും മുൻപുള്ള ആദായം (EBITDA) 68.8 % വർധിച്ച് 1015 കോടി രൂപയായി. EBITDA മാർജിൻ 5.2 % ഉയര്ന്ന 25.4 ശതമാനമായി. അറ്റാദായം 87.2 % കൂടി 641 കോടി രൂപ
  • അടിസ്ഥാന രാസവസ്തുക്കളിൽ നിന്നുള്ള വിറ്റുവരവ് 40.8 % വര്ധിച്ച് 3060 കോടി രൂപ യായി, സ്പെഷ്യാലിറ്റി കെമിക്കൽസ് വിഭാഗത്തിൽ 17.5 % വിറ്റുവരവ് ഉയർന്ന് 934 കോടി രൂപ നേടി. ആഭ്യന്തര വിപണിയിൽ 48 % വളർച്ച രേഖപ്പെടുത്തി -1119 കോടി രൂപ, അമേരിക്കൻ വിപണിയിൽ നിന്ന് ലഭിച്ചത് 1225 കോടി രൂപ.
  • ഉൽപ്പന്നങ്ങൾക്ക് വില കൂട്ടി വിൽക്കാൻ കമ്പനിക്ക് സാധിച്ചു. അലക്കു കാരത്തിന് ദൗർലഭ്യം ഉള്ളതിനാൽ തുടർന്നും ടാറ്റ കെമിക്കൽസിന് ഉൽപ്പന്ന വില വർധിപ്പിച്ച് വിറ്റു വരവ് മെച്ചപ്പെടടുത്താൻ സാധിക്കും. യു കെ ബിസിനസും ലാഭകരമായിട്ടുണ്ട്.
  • കാര്യക്ഷമമായ ചെലവ് മാനേജ് മെൻറ്റ്, ഉൽപ്പാദന ശേഷി വിനിയോഗം എന്നിവയിലൂടെ വിപണിയിലെ വെല്ലുവിളികൾ നേരിട്ട് മുന്നേറാൻ കമ്പനിക്ക് സാധിച്ചു. ആഗോള ഡിമാൻറ്റ് ശക്തമായി തുടരുന്നത് കമ്പനിക്ക് ശുഭകരമാണെന്ന് ടാറ്റ കെമിക്കൽസ് സി ഇ ഒ ആർ മുകുന്ദൻ അഭിപ്രായപ്പെട്ടു.
  • ഒരു വർഷത്തെ ആദായത്തിൻ റ്റെ അടിസ്ഥാനത്തിൽ ബി എസ് ഇ ഓഹരി സൂചികയേ ക്കാൾ 20 % മെച്ചപ്പെട്ട ആദായമാണ് ടാറ്റാ കെമിക്കൽസ് ഓഹരി ഉടമകൾക്ക് ലഭിച്ചത്.
  • അലക്കു കാരത്തിന് ഡിമാൻറ്റ് ഉയരുന്നതും, സ്പെഷ്യാലിറ്റി രാസവസ്തുക്കളിൽ മികച്ച വളർച്ച കൈവരിക്കാൻ സാധിക്കുന്നതും ടാറ്റ കെമിക്കൽസിൻ റ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 1340 രൂപ
നിലവിൽ 1107
ട്രെൻഡ് ബുള്ളിഷ്
(Stock Recommendation by Geojit Financial Services )


Tags:    

Similar News