നീരാവി ടർബൈൻ നിർമാണത്തിൽ ആധിപത്യം, ത്രിവേണി ടർബൈൻ ഓഹരികൾ വാങ്ങാം
ഏകീകൃത വരുമാനം 40.7 % വർധിച്ചു, പുതിയ ഓർഡറുകളിൽ സർവകാല റെക്കോർഡ്
- 1968 ൽ ആദ്യ നീരാവി ടർബൈൻ ഇംഗ്ലണ്ടിൽ നിന്ന് വിതരണം ചെയ്ത് പ്രവർത്തനം ആരംഭിച്ച ത്രിവേണി ടർബൈൻ (Triveni Turbine Ltd ) ഇന്ന് ഇന്ത്യയിൽ 30 മെഗാ വാട്ട് വരെ ഉള്ള വ്യാവസായിക നീരാവി ടർബൈൻ വിപണിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ആഗോള വിപണിയിലും ശക്തമായ സാന്നിധ്യം നേടി കഴിഞ്ഞു.
- 2022-23 ആദ്യ പാദത്തിൽ പ്രവർത്തന വരുമാനം 40.7 വർധിച്ച് 259 കോടി രൂപയായി. ആഭ്യന്തര വിറ്റ് വരവ് 32 % ഉയർന്ന് 160 കോടി രൂപയായി. നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം (EBITDA) 35.8 % വർധിച്ച് 56.1 കോടി രൂപയായി. EBITDA മാർജിൻ 0.70 % കുറഞ്ഞ് 21.7 ശതമാനമായി. ജൂൺ പാദത്തിൽ 360 കോടി രൂപയുടെ ഓര്ഡറുകളാണ് ലഭിച്ചത് -കമ്പനിയുടെ ചരിത്രത്തിൽ സർവകാല റെക്കോർഡ്. ജൂൺ പാദം അവസാനിച്ചപ്പോൾ തീർത്തു കൊടുക്കേണ്ട നേരെത്തെ ലഭിച്ച ഓർഡറുകൾ കൂടി മൊത്തം 1070 കോടി രൂപയുടെ ഓർഡറുകളായി. മൊത്തം മാർജിൻ 2.7 % വർധിച്ച് 43 ശതമാനമായി.
- വരും വർഷങ്ങളിൽ വിറ്റ് വരവിൽ 35 % വളർച്ച കമ്പനി പ്രതീക്ഷിക്കുന്നു. സ്റ്റീൽ, സിമെൻറ്റ്, പഞ്ചസാര, ഡിസ്റ്റിലറി, ഭക്ഷ്യ സംസ്കരണം, പൾപ്പ് -കടലാസ്, ഭക്ഷ്യ സംസ്കരണം എന്നി മേഖലകളിൽ നിന്ന് നീരാവി ടർബൈൻ ഡിമാൻറ്റ് വർധിക്കുന്നുണ്ട്.
- വിദേശ വിപണികളിൽ പ്രധാനമായും ടർബൈനുകൾക്ക് അന്വേഷണം ലഭിക്കുന്നത് മധ്യ -തെക്ക് അമേരിക്ക, തുർക്കി വടക്കേ അമേരിക്ക, തെക്ക് കിഴക്ക് ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ്. വില്പനാന്തര സേവനങ്ങളുടെ വിപണി 33 % വർധിച്ച് 67.7 കോടി രൂപ യായി.
- ഡിമാൻറ്റ് വർധനവ് നേരിടാനായി നീരാവി ടർബൈനുകളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുകയാണ് . നിലവിൽ 150-160 ടർബൈനുകൾ നിർമ്മിക്കാൻ ശേഷിയുണ്ട് -ഇത് 210-215-ായി ഉയർത്തും. 2022 സെപ്റ്റംബറിൽ പ്രവർത്തന ക്ഷമമാകും. 30 മുതൽ 100 മെഗാവാട്ട് വരെ ഉള്ള ടർബൈനുകൾക്ക് പുതിയ ഓർഡർ ലഭിക്കുമെന്ന് കമ്പനി കരുതുന്നു. നിലവിൽ ലഭിച്ച ഓര്ഡറുകളിൽ 10 % ഈ വിഭാഗത്തിൽ നിന്നാണ്.
- വികസനത്തിൻ റ്റെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തിൽ 10 % വർധനവ് 2021 -22 ഉണ്ടായിട്ടുണ്ട്
- EBITDA മാർജിൻ 2022 -23 ൽ 20 ശതമാനത്തിൽ അധികം കൈവരിക്കാൻ സാധിക്കുമെന്ന് കമ്പനി കരുതുന്നു.
- മികച്ച ഓർഡർ ബുക്ക്, ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നത്, നീരാവി ടർബൈൻ ആഭ്യന്തര വിപണിയിൽ 50% വിഹിതം, വിദേശ വിപണി യിൽ മെച്ചപ്പെട്ട പ്രകടനം എന്നി കാരണങ്ങൾ കൊണ്ട് ത്രിവേണി ടർബൈൻ വരും വർഷങ്ങളിൽ സാമ്പത്തിക ഫലം മെച്ചപ്പെടുത്തുമെന്ന് കരുതാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -240 രൂപ
നിലവിൽ 189
(Stock Recommendation by Nirmal Bang Research)