ഫാര്‍മ രംഗത്തേക്കും കടന്ന ഈ ഓഹരി 27 ശതമാനം ഉയരാം

കയറ്റുമതി വരുമാനം 15 ശതമാനം വര്‍ധിച്ചു, വരുമാനത്തില്‍ 18 -20 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു

Update:2023-05-23 17:22 IST

1947 ല്‍ അഗ്രോ കെമിക്കല്‍ ബിസിനസ് സ്ഥാപനമായി ആരംഭിച്ചതാണ് പി.ഐ ഇന്‍ഡസ്ട്രീസ് (PI Industries Ltd). പ്രവര്‍ത്തന മികവിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച കമ്പനിയാണ്. 2022 -23 മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്ത് വന്ന സാഹചര്യത്തില്‍ ഈ ഓഹരിയുടെ വളര്‍ച്ചാ സാധ്യത നോക്കാം:

1. 2022 -23 മാര്‍ച്ച് പാദത്തില്‍ വരുമാനം 12.2 ശതമാനം വര്‍ധിച്ച് 1565.6 കോടി രൂപയായി. കസ്റ്റം സിന്തെസിസ് മാനുഫാക്ച്ചറിംഗ് ബിസിനസ് (സി.എസ്.എം) 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നികുതിക്കും പലിശക്കും മറ്റും മുമ്പുള്ള ആദായം (EBITDA) 12 ശതമാനം വര്‍ധിച്ച് 340 കോടി രൂപയായി. EBITDA മാര്‍ജിന്‍ 21.9 ശതമാനം. ജീവനക്കാരുടെ ചെലവുകള്‍ 0.4 ശതമാനം വര്‍ധിച്ചു (വിറ്റുവരവിന്റെ 8.6 ശതമാനം). മറ്റ് ചെലവുകള്‍ 0.30 ശതമാനം വര്‍ധിച്ചു (വിറ്റുവരവിന്റെ 14.3ശതമാനം).
2. ആഭ്യന്തര വരുമാനം ഒരു ശതമാനം വര്‍ധിച്ച് 280 കോടി രൂപയായി, കയറ്റുമതി വരുമാനം 12 ശതമാനം വര്‍ധിച്ച് 1,280 കോടി രൂപയായി. മൊത്തം മാര്‍ജിന്‍ 0.70 ശതമാനം വര്‍ധിച്ച് 44.8 ശതമാനമായി. ഉയര്‍ന്ന വില, അനുകൂലമായ കറന്‍സി വിനിമയ നിരക്ക് എന്നിവയുടെ പിന്‍ബലത്തോടെ കയറ്റുമതി വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടായി.
3. 2023 -24 ല്‍ വില്‍പ്പനയും വരുമാനവും 18 -20 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തുമെന്ന് കരുതുന്നു. ഉല്‍പ്പാദന ക്ഷമത വര്‍ധിക്കുന്നത് കൊണ്ട് മാര്‍ജിന്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. മൂലധന ചെലവ് 850 -900 കോടി രൂപ ലക്ഷ്യമിടുന്നു.
4. ഏപ്രില്‍ മാസത്തില്‍ ഫാര്‍മ കമ്പനിയായ തെറാകെം റിസര്‍ച്ച് മെഡിലാബിനെ ഏറ്റെടുത്തുകൊണ്ട് ഫാര്‍മ രംഗത്തേക്കും കടന്നു. ഈ കമ്പനിയുടെ ഇന്ത്യ, അമേരിക്കന്‍ ബിസിനസ് ഏറ്റെടുത്തതിന് 50 ദശലക്ഷം ഡോളര്‍ ചെലവായി. അടുത്ത 6 വര്‍ഷത്തിനുള്ളില്‍ 25 ദശലക്ഷം ഡോളര്‍ കൂടി നല്‍കണം.
5. ഏഴ് പുതിയ അഗ്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ 2022 -23 ല്‍ പുറത്തിറക്കി. 1.8 ശതകോടി ഡോളറിന്റെ ഓര്‍ഡറുകള്‍ കൈവശമുണ്ട്. 2022 -23 മുതല്‍ 2024 -25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 25 ശതമാനവും അറ്റാദായത്തില്‍ 23 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചേക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില : 4300 രൂപ
നിലവില്‍ : 3379 രൂപ
Stock Recommendation by Motilal Oswal Financial Services.

(Equity investing is subject to market risk. Always do your own research before Investing)

Tags:    

Similar News