ഗ്രാമ വീഥികളില്‍ കുതിക്കുന്ന ഇരുചക്ര ബ്രാന്‍ഡ്, ഓഹരി മുന്നേറ്റത്തിന് സാധ്യത
മൂന്ന് പതിറ്റാണ്ട് പിന്നിട്ട സ്‌പ്ലെന്‍ഡര്‍ ബൈക്കിന്റെ പുതിയ പതിപ്പ് ഇറങ്ങി
ലോകത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് അതിവേഗം വളരുന്ന 125 സി.സി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പുതിയ രണ്ടു മോഡലുകള്‍ അവര്‍ പുറത്തിറക്കി. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 സെപ്റ്റംബര്‍ 21ന് നല്‍കിയിരുന്നു (Stock Recommendation by Sharekhan by BNP Paribas). അന്നത്തെ ലക്ഷ്യവില മറികടന്ന് 2024 ജൂണ്‍ 5ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ ഓഹരി എത്തി, 5,777.40 രൂപ.
1. നാലു വര്‍ഷത്തെ പ്രയാസങ്ങള്‍ക്ക് ശേഷം ഇരുചക്ര വാഹന വിപണിയില്‍ വീണ്ടും ശക്തമാവുകയാണ്. ഹീറോ മോട്ടോര്‍കോര്‍പ് മേയ് മാസം മൂന്ന് പതിറ്റാണ്ടായി ഇന്ത്യന്‍ റോഡുകളില്‍ വാഴുന്ന സ്‌പ്ലെന്‍ഡര്‍ ബൈക്കിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ലിറ്ററിന് 73 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉള്ള സ്‌പ്ലെന്‍ഡര്‍+ എക്‌സ് ടെക് 2.0 (സ്റ്റിക് 2.0) എന്ന പേരിലാണ് പരിഷ്‌കരിച്ച മോഡല്‍ പുറത്തിറക്കിയത്. വലിയ സീറ്റ്, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലൂ ടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകള്‍ അടങ്ങിയതാണ് എക്‌സ് ടെക് 2.0.
2. അടുത്തിടെ പുറത്തിറക്കിയ എക്‌സ് ട്രീം (Xtreme) 125 സി.സി ബൈക്കിനും വിപണിയില്‍ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഗ്രാമീണ ഡിമാന്റില്‍ തിരിച്ചുകയറ്റം ഉണ്ടായത് കമ്പനിക്ക് നേട്ടമാകും. അടുത്ത 2-3 വര്‍ഷങ്ങളില്‍ ഇരുചക്ര വിപണിക്ക് മികച്ച വളര്‍ച്ച ഉണ്ടാകുമെന്ന് കരുതുന്നു.
3. 125 സി.സി വിഭാഗത്തില്‍ ഹീറോ മോട്ടോര്‍കോര്‍പിന് 40 ശതമാനം വിപണി വിഹിതം നേടാന്‍ സാധിച്ചിട്ടുണ്ട്.
4. 124 കോടി രൂപ ചെലവില്‍ എതര്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന വൈദ്യുത ഇരുചക്ര വാഹന കമ്പനിയില്‍ ഓഹരി വിഹിതം ഉയര്‍ത്തിയിട്ടുണ്ട്. വൈദ്യുത വാഹന രംഗത്ത് ശക്തമാകാന്‍ ഇത് ഹീറോയെ സഹായിക്കും.
5. കാലവര്‍ഷം നന്നായാല്‍ ഗ്രാമീണ വിപണികളില്‍ വാഹന ഡിമാന്‍ഡ് ഉയരാന്‍ സാധ്യത ഉണ്ട്. ഇത് ഹീറോ മോട്ടോകോര്‍പിന് ഗുണം ചെയ്യും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 6000 രൂപ, നിലവില്‍ 5578 രൂപ.
Stock Recommendation by Emkay Research