റെക്കോര്‍ഡ് അറ്റാദായം, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി മുന്നേറ്റം തുടരുമോ?
വായ്പ വിതരണത്തില്‍ 16 ശതമാനം വര്‍ധന, നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞു
സൗത്ത് ഇന്ത്യന്‍ ബാങ്ക് 2022-23 മാര്‍ച്ച് പാദത്തില്‍ സാമ്പത്തിക ഫലം മെച്ചപ്പെടുത്തിയത് ഓഹരിയില്‍ മുന്നേറ്റം ഉണ്ടാക്കി. തുടര്‍ന്നും മികച്ച പ്രകടനം നടത്താന്‍ സാധ്യത ഉള്ളതിനാല്‍ ഓഹരി വില ഇനിയും വര്‍ധിച്ചേക്കാം. ഓഹരിക്ക് കരുത്താകുന്ന ഘകങ്ങള്‍ നോക്കാം:
1. 2022-23 മാര്‍ച്ച് പാദത്തില്‍ പലിശ വരുമാനത്തില്‍ 20.6 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 1,973 കോടി രൂപയായി. പലിശ ചെലവ് 1,116 കോടി രൂപ. അറ്റ പലിശ വരുമാനം 857 കോടി രൂപ (43.4 ശതമാനം വാര്‍ഷിക വളര്‍ച്ച). അറ്റ പലിശ വരുമാനത്തില്‍ തുടര്‍ന്നും വര്‍ധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
2. മാര്‍ച്ച് പാദത്തില്‍ 334 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായം നേടാന്‍ കഴിഞ്ഞു. മൊത്തം വായ്പ 72,092 കോടി രൂപയായി. അതില്‍ കോര്‍പറേറ്റ് വായ്പകളിലാണ് കൂടുതല്‍ വളര്‍ച്ച ഉണ്ടായത്.
3. ഉപയോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങള്‍ വര്‍ധിച്ചത് മൊത്തം ഡെപ്പോസിറ്റ് മൂന്ന് ശതമാനം വര്‍ധിക്കാനിടയാക്കി. കറണ്ട് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ രണ്ട് ശതമാനമായി.
4. വായ്പകളില്‍ മെച്ചപ്പെട്ട തിരിച്ചടവ് ഉള്ളതിനാല്‍ മൊത്തം നിഷ്‌ക്രിയ ആസ്തി 5.14 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.86 ശതമാനവുമായി.
5. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ പുതിയ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ മാര്‍ജിനും ബാലന്‍സ് ഷീറ്റും മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ എം.ഡി-സി.ഇ.ഒ ഉടന്‍ ചുമതല ഏറ്റെടുക്കുമെന്ന് കരുതുന്നു. നിലവിലെ എം.ഡി മുരളി കൃഷ്ണന്റെ കാലാവധി മെയ് 31 ന് അവസാനിച്ചു. നേതൃത്വ പിന്തുടര്‍ച്ച ആസൂത്രണം വിജയകരമായി നടപ്പാക്കാന്‍ ബാങ്കിന് സാധിക്കണം.
6. 2022-23 മുതല്‍ 2024 25 വരെയുള്ള കാലയളവില്‍ വായ്പകളില്‍ 14 ശതമാനവും നിക്ഷേപങ്ങള്‍ 11.4 ശതമാനവും അറ്റാദായം 16.3 ശതമാനവും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (buy)
ലക്ഷ്യ വില : 21 രൂപ
നിലവില്‍ വില : 18.54 രൂപ
Stock Recommendation by Geojit Financial Services
(Equity investing is subject to market risk. Always do your own research before investing)