ചൈനീസ് വിപണി പുനരാരംഭിക്കുന്നു, ടാറ്റ കെമിക്കല്‍സ് ഓഹരി മുന്നേറ്റം തുടരുമോ?
അലക്കു കാരത്തിന് ആവശ്യകത വര്‍ധിക്കുന്നത് വില്‍പ്പന വരുമാനം വര്‍ധിപ്പിക്കും
അലക്കു കാരത്തിന്റെ ലോകത്തെ തന്നെ മൂന്നാമത്തെ വലിയ ഉല്‍പ്പാദകരാണ് ടാറ്റ കെമിക്കല്‍സ്. ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഉണ്ട്. ഫെബ്രുവരി 22 ന് ശേഷം ടാറ്റ കെമിക്കല്‍സ് (Tata Chemicals Ltd ) ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. തുടര്‍ന്നും ഈ ഓഹരി 19% മുന്നേറ്റം നടത്താന്‍ സാധ്യതയുണ്ട്, ഓഹരി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കാണാം.
1. 2022 -23 ഡിസംബര്‍ പാദത്തില്‍ വരുമാനം 32% വര്‍ധിച്ച് 4148 കോടി രൂപയായി. അലക്കുകാരത്തിന്റെ ഡിമാന്‍ഡ് ആഗോള തലത്തില്‍ വര്‍ധിച്ചു.
2. ഇന്ത്യന്‍ വിപണിയില്‍ 31% വരുമാന വര്‍ധനവ് ഉണ്ടായി -1218 കോടി രൂപ. അമേരിക്ക 48% -1323 കോടി രൂപ, 4% വില്‍പന വര്‍ധിച്ചു, യു കെ 34 %-738 കോടി രൂപ, കെന്യ 83%-241 കോടി രൂപ.
3. കടം 930 ദശലക്ഷം ഡോളറില്‍ നിന്ന് 780 ദശലക്ഷം ഡോളറായി കുറഞ്ഞു. 2022-23 ആദ്യ മൂന്ന് പാദങ്ങളില്‍ 144 ദശലക്ഷം ഡോളര്‍ കടം കാലാവധിക്ക് മുന്‍പ് അടച്ചു തീര്‍ത്തത് കൊണ്ടാണ് മൊത്തം കടം കുറഞ്ഞത്.
4. പല രാജ്യങ്ങളിലും മാന്ദ്യ ഭീതി ഉണ്ടെങ്കിലും ടാറ്റ കെമിക്കല്‍സ് കമ്പനിക്ക് ഓര്‍ഡറുകള്‍ വര്‍ധിച്ചു. ചൈന വിപണി വീണ്ടും ഉണര്‍വിലാകുന്നു. ടാറ്റ കെമിക്കല്‍സ് കമ്പനിക്ക് കൂടുതല്‍ വരുമാനം നേടാന്‍ അവസരം.
5. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചെങ്കിലും നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം (EBITDA) 69% വര്‍ധിച്ചു -922 കോടി രൂപയായി. ചെലവ് നിയന്ത്രണത്തിലൂടെ EBITDA മാര്‍ജിന്‍ 4.8% വര്‍ധിച്ച് 22.2 ശതമാനമായി. അറ്റാദായം 25.7% ഉയര്‍ന്ന് 391 കോടി രൂപയായി.
6. ഉല്‍പ്പാദന ശേഷി പരമാവധി ഉപയോഗപ്പെടുത്തുന്നതോടൊപ്പം ചെലവ് നിയന്ത്രിക്കാനും കമ്പനി ശ്രമിക്കും
7. അടിസ്ഥാന രാസവസ്തുക്കള്‍, സ്‌പെഷ്യാലിറ്റി രാസവസ്തുക്കള്‍ എന്നിവയാണ് ടാറ്റ കെമിക്കല്‍സ് ഉല്‍പ്പാദിപ്പിക്കുന്നത്. സൗരോര്‍ജ ഗ്ലാസ് നിര്‍മാണത്തിന് കമ്പനിയുടെ രാസവസ്തുക്കള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അടിസ്ഥാന രാസവസ്തുക്കളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില: 1197 രൂപ
നിലവില്‍: 994.40 രൂപ
Stock Recommendation by Geojit Financial Services.
Equity investing is subject to market risk. Always do your own research before investing.