വണ്ടര്‍ലായ്ക്ക് പുതിയ പദ്ധതികള്‍, ഓഹരിയില്‍ 24% മുന്നേറ്റത്തിന് സാധ്യത
2022-23ല്‍ മികച്ച പ്രകടനം, ഒഡീഷ, ചെന്നൈ എന്നിവിടങ്ങളില്‍ പുതിയ തീം പാര്‍ക്കുകള്‍ ആരംഭിക്കുന്നു
കോവിഡിന് ശേഷം കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വണ്ടര്‍ലായ്ക്ക് (Wonderla Holidays Ltd) കഴിഞ്ഞു. വരുമാനം 2019-20 ല്‍ 270.9 കോടി രൂപയായിരുന്നത് 2022-23ല്‍ 429.2 കോടി രൂപയായി വര്‍ധിച്ചു. സന്ദര്‍ശകരുടെ എണ്ണം 39% വര്‍ധിച്ചു. പുതിയ വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഓഹരിയില്‍ ബുള്ളിഷ് ട്രെന്‍ഡാണ്. വിശദാംശങ്ങള്‍ നോക്കാം:
1. ഒഡീഷയില്‍ പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചു. 2025-26ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയില്‍ പുതിയ പാര്‍ക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. തമിഴ്‌നാട് സര്‍ക്കാര്‍ പത്തു വര്‍ഷത്തേക്ക് പ്രാദേശിക നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2. 2022-23 ല്‍ വിവിധ തീം പാര്‍ക്കുകളില്‍ മൊത്തം സന്ദര്‍ശകരുടെ എണ്ണം റെക്കോര്‍ഡ് 33.1 ലക്ഷമായി. വരും വര്‍ഷങ്ങളില്‍ 5-8 വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് മാനേജ്‌മെന്റ് കരുതുന്നു.
3. സംഗീത കച്ചേരികള്‍, ആഘോഷങ്ങള്‍ മറ്റ് വിനോദ പരിപാടികളും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സഹായിക്കുന്നുണ്ട്. പിതൃദിന പരിപാടിയും ഭക്ഷ്യോത്സവവും കാണികള്‍ക്ക് ഹൃദ്യമായ അനുഭവമായി. പ്രതിമാസം രണ്ട് പ്രത്യേക വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
4. വികസന പദ്ധതികള്‍ക്ക് വേണ്ട മൂലധന നിക്ഷേപം 350-400 കോടി രൂപയാണ്. ഇതിന് കമ്പനിയുടെ സ്വന്തം ഫണ്ട് ഉപയോഗപ്പെടുത്തുകയാണ്. പ്രവര്‍ത്തന മൂലധന പ്രശ്നങ്ങള്‍ ഇല്ല, 2022-23 അവസാനം ക്യാഷ് ബാലന്‍സ് 250 കോടി രൂപയുണ്ട്.
5. ബാംഗ്ലൂര്‍ റിസോര്‍ട്ടില്‍ നാലു പുതിയ ആകര്‍ഷണങ്ങള്‍ ജൂലൈയില്‍ ആരംഭിക്കുന്നുണ്ട്. റിസോര്‍ട്ടിലെ താമസ നിരക്ക് (occupancy rate) 69 ശതമാനമായി വര്‍ധിച്ചു.
6. വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പുകള്‍, കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ എന്നിവയെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. ശരാശരി ടിക്കറ്റ് വരുമാനം തീം പാര്‍ക്കുകളില്‍ വര്‍ധിക്കുന്നുണ്ട്.
7. പുതിയ വിപണന തന്ത്രങ്ങളിലൂടെയും വിനോദ പരിപാടികള്‍ സംഘടിപ്പിച്ചും വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. 2021-22 മുതല്‍ 2024-25 കാലയളവില്‍ വരുമാനത്തില്‍ 60% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 710 രൂപ
നിലവില്‍ വില - 571 രൂപ
Stock Recommendation by Sharekhan by BNP Paribas.
(Equity investing is subject to market risk. Always do your own research before investing)