മികച്ച പ്രതികരണം, സിര്‍മ എസ്ജിഎസ് ടെക്നോളജിയുടെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്തത് 32.61 തവണ

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്‌സ് വിഭാഗം 87.56 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്തത്

Update: 2022-08-19 05:07 GMT

സിര്‍മ എസ്ജിഎസ് ടെക്നോളജിയുടെ (Syrma SGS Ipo) പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ലഭിച്ചത് മികച്ച പ്രതികണം. അവസാന ദിവസമാണ് ഇന്നലെ ഐപിഒ 32.61 തവണയാണ് സബ്സ്‌ക്രൈബ് ചെയ്തത്. എന്‍എസ്ഇ (NSE) ഡാറ്റ പ്രകാരം 840 കോടി രൂപയുടെ ഐപിഒയില്‍ 2,85,63,816 ഓഹരികള്‍ക്കെതിരെ 93,14,84,536 ബിഡുകളാണ് ഐപിഒയില്‍ ലഭിച്ചത്.

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് വിഭാഗം 87.56 മടങ്ങാണ് ഐപിഒ (IPO) സബ്‌സ്‌ക്രൈബ് ചെയ്തത്. സ്ഥാപനേതര നിക്ഷേപകര്‍ 17.50 മടങ്ങും റീട്ടെയ്ല്‍ വ്യക്തിഗത നിക്ഷേപകര്‍ 5.53 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു. 766 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും 33,69,360 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒ. 209-220 രൂപയാണ് ഒരു ഓഹരിയുടെ പ്രൈസ് ബാന്‍ഡ്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍നിന്നുള്ള വരുമാനം നിര്‍മാണം, ഗവേഷണ-വികസന സൗകര്യങ്ങള്‍, ദീര്‍ഘകാല പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കാണ് വിനിയോഗിക്കുക.
ടേണ്‍കീ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സര്‍വീസസില്‍ (ഇഎംഎസ്) ഏര്‍പ്പെട്ടിരിക്കുന്ന ടെക്നോളജി-ഫോക്കസ്ഡ് എഞ്ചിനീയറിംഗ് ആന്‍ഡ് ഡിസൈന്‍ കമ്പനിയാണ് സിര്‍മ എസ്ജിഎസ്. ടിവിഎസ് മോട്ടോര്‍ കമ്പനി, എഒ സ്മിത്ത് ഇന്ത്യ വാട്ടര്‍ പ്രൊഡക്ട്സ്, റോബര്‍ട്ട് ബോഷ് എഞ്ചിനീയറിംഗ് ആന്‍ഡ് ബിസിനസ് സൊല്യൂഷന്‍, യുറേക്ക ഫോര്‍ബ്സ്, ടോട്ടല്‍ പവര്‍ യൂറോപ്പ് ബിവി എന്നിവ സിര്‍മ എസ്ജിഎസ് ടെക്നോളജിയുടെ ഉപഭോക്താക്കളാണ്.
ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവയായിരുന്നു ഓഫറിന്റെ മാനേജര്‍മാര്‍.


Tags:    

Similar News