ഈ നാല് ഓഹരികള്‍ 10-39% വരെ ഉയരാം

ജൂബിലന്റ് ഫുഡ് വര്‍ക്‌സ്, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്, മഹാനഗര്‍ ഗ്യാസ്, ലെമണ്‍ ട്രീ ഹോട്ടല്‍സ് എന്നിവയുടെ സാദ്ധ്യതകള്‍ അറിയാം

Update:2023-03-11 14:03 IST

 image: @canva

ഓഹരി വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായിട്ടും നിക്ഷേപകര്‍ക്ക് മികച്ച ആദായം ലഭിക്കാന്‍ ചില ഓഹരികളിലെ നിക്ഷേപങ്ങള്‍ സഹായിച്ചിട്ടുണ്ട്. ബിഎസ്ഇ സെന്‍സെക്‌സ് ഓഹരി സൂചിക 2023ന്റെ തുടക്കത്തില്‍ 61319 വരെ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ 1.81% ഇടിവിലാണ്. നിഫ്റ്റി 50യുടെ ഇടിവ് 3.82%. നിലവിലെ സാഹചര്യത്തില്‍ 10 മുതല്‍ 39% വരെ ആദായം നല്‍കാവുന്ന നാല് ഓഹരികളെ കുറിച്ച് അറിയാം:

1. ജൂബിലന്റ് ഫുഡ് വര്‍ക്‌സ് (Jubilant Food Works): ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ സേവന കമ്പനികളിലൊന്ന്. ഡങ്കിന്‍, ഡോമിനോസ്, ഹോങ്‌സ് കിച്ചണ്‍, പൊപെയ്സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് വിവിധ ഇന്ത്യന്‍ നഗരങ്ങളിലും മറ്റു രാജ്യങ്ങളിലും ബിസിനസ് നടത്തുന്നു. ഡോമിനോസ് പിസ്സയുടെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയാണ്. 2022-23 ഡിസംബര്‍ പാദത്തില്‍ വരുമാനം 10.3% വര്‍ദ്ധിച്ച് 1316.64 കോടി രൂപയായി. 64 പുതിയ സ്റ്റോറുകള്‍ തുറന്നതോടെ മൊത്തം വ്യാപാര കേന്ദ്രങ്ങളുടെ എണ്ണം 1814 ആയി. ബംഗളൂരുവില്‍ 12 പുതിയ പൊപെയ്സ് സ്റ്റോറുകള്‍ ആരംഭിച്ചു, ജനുവരിയില്‍ ചെന്നൈയിലും.
ചിക്കന്‍ വിഭവങ്ങള്‍ നല്‍കുന്ന ഭക്ഷണ ശാലയാണ് പൊപെയ്സ്. കൂടാതെ 'ഏക്ക് ദം' എന്ന ബിരിയാണി വിഭവങ്ങള്‍ വില്‍ക്കുന്ന ഭക്ഷണശാലയും നടത്തുന്നുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ബിസിനസ് വളര്‍ച്ച കൈവരിച്ചിട്ടുണ്ട് -ശ്രീലങ്കയില്‍ 47 ഭക്ഷണശാലകള്‍, ബംഗ്ലാദേശില്‍ 13. എണ്ണം നടത്തുന്നുണ്ട്.
കെഎഫ്‌സിയുമായി മത്സരിച്ച് അവരുടെ വിപണിവിഹിതം നേടാന്‍ പൊപെയ്സ് ബ്രാന്‍ഡിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2021-22 മുതല്‍ 2023-24 കാലയളവില്‍ വരുമാനം 20%, അറ്റാദായം 24% സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതാം.
ലക്ഷ്യ വില 630 രൂപ. നിലവില്‍ 453.60. Stock Recommendation by ICICI Securities.
2.ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് (Balkrishna Industries): ഓഫ് ഹൈവേ ടയറുകളുടെ നിര്‍മാണവും കയറ്റുമതിയും നടത്തുന്ന കമ്പനിയാണ് ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്. രാജ്യത്തെ വിവിധ കമ്പനികള്‍ ഓഫ് ഹൈവേ ടയറുകള്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അതില്‍ ശരാശരി 50% വരെ വിപണിവിഹിതം ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് നേടിയിട്ടുണ്ട്. എന്നാല്‍ ഡിസംബര്‍ പാദത്തില്‍ 40% വരെയായി കുറഞ്ഞു. വിതരണക്കാരുടെ കൈവശം സ്റ്റോക്ക് അധികമായതിനാലും കയറ്റുമതിയില്‍ ഇടിവ് ഉണ്ടായതും ബാധിച്ചു. വരും ത്രൈമാസങ്ങളില്‍ കയറ്റുമതി വിഹിതം കമ്പനിക്ക് മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നു.
ലക്ഷ്യ വില 2378 രൂപ. നിലവില്‍ 2019. Stock Recommendation by ICICI Securities.
3. മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (Mahanagar Gas Ltd): യൂനിസണ്‍ എന്‍വിറോ എന്ന സ്വകാര്യ കമ്പനി 531 കോടി രൂപക്ക് ഏറ്റെടുത്തതോടെ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ സിറ്റി ഗ്യാസ് വിതരണം നടത്താന്‍ സാധിക്കും. ഏറ്റെടുത്ത കമ്പനിക്ക് 41 സിഎന്‍ജി സ്റ്റേഷനുകള്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജനയം നഗരങ്ങളില്‍ വാതക വിതരണം നടത്തുന്ന കമ്പനികള്‍ക്ക് അനുകൂലമാണ്. ആഭ്യന്തര വാതകവില പരിധി നിശ്ചയിക്കുന്നതും അന്താരാഷ്ട്രവിലകള്‍ മിതപ്പെടുന്നതും കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. 2021-22 മുതല്‍ 2024-25 കാലയളവില്‍ അറ്റാദായം 15% സംയുക്ത വാര്‍ഷിക വളര്‍ച്ച നേടും. ഓഹരിയില്‍ നിന്നുള്ള ആദായത്തില്‍ 20% വളര്‍ച്ചയും.
ലക്ഷ്യ വില-1100 രൂപ, നിലവില്‍ 989 രൂപ. Stock Recommendation by Sharekhan by BNP Paribas.
4. ലെമണ്‍ ട്രീ ഹോട്ടല്‍സ് (Lemon Tree Hotels Ltd): കീസ് (Keys) എന്ന ബ്രാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഒഴിച്ച് എല്ലാ ഹോട്ടലുകളിലും താമസനിരക്ക് (occupancy rate) 2022 -23 ഡിസംബര്‍ പാദത്തില്‍ 80 ശതമാനത്തില്‍ അധികമായിരുന്നു. മുറികളുടെ ഡിമാന്‍ഡ് ലഭ്യതയേക്കാള്‍ അടുത്ത 4-5 വര്‍ഷത്തില്‍ കുതിച്ച് ഉയരും. 2023-24 ഓടെ വരുമാനവളര്‍ച്ച 20%, പലിശയ്ക്കും നികുതിക്കും മുന്‍പുള്ള ആദായം 50% വളര്‍ച്ച നേടും. 2022-23 നാലാം പാദത്തില്‍ താമസനിരക്ക് ശരാശരി 75% കൈവരിക്കും. കീസ് ഹോട്ടലുകളില്‍ ശരാശരി 60%.
ലക്ഷ്യ വില -33% വര്‍ദ്ധന. നിലവില്‍ 80.50. Stock Recommendation by Sharekhan by BNP Paribas.

Equity investing is subject to market risk. Always do your own research before investing

Tags:    

Similar News