ഈ രണ്ട് ഓഹരികള്‍ ഒരു മാസം കൊണ്ട് നല്‍കിയ നേട്ടം 100 ശതമാനത്തിലേറെ!
ഒരു മാസത്തിനിടെ 100 ശതമാനത്തിലേറെ നേട്ടം സമ്മാനിച്ച രണ്ട് ഓഹരികളെ പരിചയപ്പെടാം
സാമ്പത്തിക രംഗത്ത് രൂക്ഷമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. ഇന്ന് വ്യാപാരത്തിനിടെ നിഫ്റ്റി സര്‍വകാല റെക്കോര്‍ഡായ 15,678.55 പോയ്ന്റ് തൊടുകയും ചെയ്തു.
പല ഓഹരികളും സമീപകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. അതിനിടെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 100 ശതമാനത്തിലേറെ നേട്ടം നല്‍കിയ രണ്ടു ഓഹരികളേതെന്ന് നോക്കാം.
ഈ വര്‍ഷാദ്യം മുതല്‍ എടുത്താല്‍ ഈ ഓഹരി സമ്മാനിച്ചിരിക്കുന്ന നേട്ടം 135 ശതമാനമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തില്‍ പുതുതായി 10 ലക്ഷം പുതിയ ഇടപാടുകാരെയാണ് ഏയ്ഞ്ചല്‍ ബ്രോക്കിംഗ് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 24 ലക്ഷം ഇടപാടുകാരെ കമ്പനിക്ക് പുതുതായി ലഭിച്ചു.
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 292 ശതമാനമാണ് പിഎന്‍ബി ഹൗസിംഗ് ഓഹരി വില ഉയര്‍ന്നത്. 2021 ജനുവരി ഒന്നുമുതല്‍ ഇന്നുവരെയുണ്ടായ വില വര്‍ധന 109 ശതമാനവും. 2020 മാര്‍ച്ചില്‍ 242.06 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ കമ്പനി 2021 മാര്‍ച്ചില്‍ 127.03 കോടി രൂപ അറ്റലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
$ ഏയ്ഞ്ചല്‍ ബ്രോക്കിംഗ്
ഒരു മാസത്തിനിടെ 109 ശതമാനം നേട്ടം നല്‍കിയ ഓഹരിയാണിത്. മെയ് മൂന്നാംതീയതി ഏയ്ഞ്ചല്‍ ബ്രോക്കിംഗിന്റെ ഓഹരി വില 380.75 രൂപയായിരുന്നു. ഇന്ന് വ്യാപാരത്തിനിടെ 794.30 രൂപയിലെത്തി. ഈ ഓഹരി നല്‍കിയ നേട്ടം 108.6 ശതമാനം! ഒരു മാസത്തിനിടെ സെന്‍സെക്‌സ് ഉയര്‍ന്നത് ഏഴ് ശതമാനമാണ്.ഈ വര്‍ഷാദ്യം മുതല്‍ എടുത്താല്‍ ഈ ഓഹരി സമ്മാനിച്ചിരിക്കുന്ന നേട്ടം 135 ശതമാനമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തില്‍ പുതുതായി 10 ലക്ഷം പുതിയ ഇടപാടുകാരെയാണ് ഏയ്ഞ്ചല്‍ ബ്രോക്കിംഗ് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 24 ലക്ഷം ഇടപാടുകാരെ കമ്പനിക്ക് പുതുതായി ലഭിച്ചു.
$ പിഎന്‍ബി ഹൗസിംഗ്
മെയ് മൂന്നിന് പിഎന്‍ബി ഹൗസിംഗിന്റെ ഓഹരി വില 369.3 രൂപയായിരുന്നു. ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ വില 762.50 രൂപയിലെത്തി. ഒരു മാസത്തിനിടെ ഈ ഓഹരി നല്‍കിയ നേട്ടം 106.6 ശതമാനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിഎന്‍ബി ഹൗസിംഗ് നിക്ഷേപകര്‍ക്ക് നല്‍കിയത് 78 ശതമാനം റിട്ടേണാണ്!ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 292 ശതമാനമാണ് പിഎന്‍ബി ഹൗസിംഗ് ഓഹരി വില ഉയര്‍ന്നത്. 2021 ജനുവരി ഒന്നുമുതല്‍ ഇന്നുവരെയുണ്ടായ വില വര്‍ധന 109 ശതമാനവും. 2020 മാര്‍ച്ചില്‍ 242.06 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ കമ്പനി 2021 മാര്‍ച്ചില്‍ 127.03 കോടി രൂപ അറ്റലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.