ആറ് മാസം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് 32.5 ലക്ഷം സമ്മാനിച്ച ഓഹരി ഇതാണ് !
ഒരു വര്‍ഷത്തിനിടെ 9.49 രൂപയില്‍ നിന്ന് 355 രൂപ വരെയാണ് ഓഹരികളുടെ വില ഉയര്‍ന്നത്.
റിയല്‍ എസ്‌റ്റേറ്റ് വിപണി ഇപ്പോള്‍ തിരിച്ചുവരവിന്റെ മേഖലയിലാണ് മേഖല. അതിന് തെളിവാണ് മള്‍ട്ടി ബാഗര്‍ സ്റ്റോക്കുകളുടെ പട്ടികയില്‍ ഇടം നേടിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളുടെ മെച്ചപ്പെട്ട പ്രകടനവും. അത്തരത്തില്‍ നിക്ഷേപകര്‍ക്ക് വലിയ നേട്ടം നല്‍കിയ ഓഹരിയാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാധേ ഡെലപ്പേഴ്‌സിന്റേത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രാധേ ഡെലപ്പേഴ്‌സിന്റെ ഓഹരികള്‍ ഉയര്‍ന്നത് 3,427 ശതമാനത്തോളമാണെന്ന് സ്റ്റോക്കിന്റെ പ്രകടനം വിലയിരുത്തുന്നവരുടെ റിപ്പോർട്ട്.
ഒരു വര്‍ഷം മുമ്പ് വെറും വെറും 9.49 രൂപയിലില്‍ നിന്നിരുന്ന ഓഹരി നവംബര്‍ അവസാനം 355.40 രൂപ വരെ ഉയര്‍ന്നിരുന്നു. നിലവില്‍ 331 രൂപയ്ക്കാണ് (12pm) വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് മാത്രം 309.60 രൂപയില്‍ നിന്ന് 338 രൂപയിലേക്കാണ് വില ഉയര്‍ന്നത്. ആറുമാസം മുമ്പ് 10.40 രൂപ വിലയില്‍ വ്യാപാരം നടത്തിയിരുന്ന ഓഹരികളാണ് ഇന്ന് നിക്ഷേപകന് വലിയ നേട്ടം നല്‍കിയത്.
നിക്ഷേപക നേട്ടം
രാധേ ഡെവലപ്പേഴ്‌സില്‍ ഒരു ആഴ്ച മുമ്പ് ഒരു ലക്ഷം നിക്ഷേപിച്ച ഒരാള്‍ക്ക് ഇന്ന് 1.09 ലക്ഷം രൂപ തിരിച്ച് ലഭിച്ചതായി കാണാം. ഒരു മാസം മുമ്പ് ആയിരുന്നു ഈ നിക്ഷേപം നടത്തിയിരുന്നെങ്കില്‍ തുക 1.77 ലക്ഷം രൂപയായി ഉയര്‍ന്നേനെഎന്നും കാണാം. ആറുമാസം മുമ്പ് ഒരു ലക്ഷം നിക്ഷേപിച്ചയാള്‍ക്ക് 32.50 ലക്ഷം രൂപയോളം നേട്ടമാണ് ഓഹരികള്‍ നല്‍കിയത്.
(ഇതൊരു ഓഹരി ഉപദേശമാണ്, വാർത്ത മാത്രമാണ്)