ഈ രാകേഷ് ജുന്‍ജുന്‍വാല ഓഹരി ഒരു മാസത്തിനിടെ ഉയര്‍ന്നത് 10 ശതമാനത്തിലധികം
ലോംഗ് ടേം നിക്ഷേപങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് വിദഗ്ധര്‍ 'ബുള്ളിഷ്' എന്ന് വിശേഷിപ്പിക്കുന്ന ഓഹരിയുടെ വിശദാംശങ്ങളിതാണ്.
ഓഹരിവിപണിയിലെ നിക്ഷേപകരെല്ലാം ജുന്‍ജുന്‍വാല സ്റ്റോക്കുകളെ എന്നും ബുള്ളിഷ് മനോഭാവത്തോടെയാണ് നോക്കിക്കാണുന്നത്. ചില ഓഹരികള്‍ പ്രതീക്ഷിക്കാത്ത പതനം നേരിടാറുണ്ടെങ്കിലും മിഡ് ക്യാപ് ഫണ്ടുകളുള്‍പ്പെടെ ചിലത് മികച്ച പ്രകടനവും കാഴ്ചവയ്ക്കാറുണ്ട്. വീണ്ടും മറ്റൊരു ജുന്‍ജുന്‍വാല സ്റ്റോക്ക് അത്തരത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
ഇക്കഴിഞ്ഞ ഒരു മാസത്തില്‍ നിക്ഷേപകര്‍ക്ക് 10 ശതമാനം നേട്ടം സമ്മാനിച്ച ഒരു ജുന്‍ജുന്‍വാല ഓഹരിയെയാണ് ഇപ്പോള്‍ വിദഗ്ധര്‍ ബുള്ളിഷ് ആയി നോക്കിക്കാണുന്നത്. റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ആണിത്. മുമ്പും ഈ ജുന്‍ജുന്‍വാല സ്റ്റോക്കിനെ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മിഡ്-ലോംഗ് ടേം നിക്ഷേപങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കാണ് ഈ ഓഹരി കൂടുതല്‍ ഗുണകരമാകുക.
കഴിഞ്ഞ കുറച്ച് ട്രേഡ് സെഷനുകളില്‍ ലാഭ-ബുക്കിംഗ് സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ ഒരു മാസത്തിനിടെ ക്രിസില്‍ ഓഹരി വില ഉയര്‍ന്നു. ഈ രാകേഷ് ജുന്‍ജുന്‍വാല സ്റ്റോക്ക് ചാര്‍ട്ട് പാറ്റേണില്‍ വളരെ ബുള്ളിഷ് ആയി കാണപ്പെടുന്നതിനാല്‍ 3300 രൂപയ്ക്ക് ബ്രേക്ക്ഔട്ട് നല്‍കാനും സാധ്യതയുണ്ടെന്ന് ചില സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 3115 രൂപയ്ക്കാണ് ഇപ്പോള്‍ ഓഹരി ട്രേഡ് ചെയ്യുന്നത്.