ആറ് ദിവസം കൊണ്ട് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കെത്തി ഈ ടാറ്റ ഓഹരി

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഓഹരി വില ഉയര്‍ന്നത് 199 ശതമാനം

Update: 2022-09-21 01:30 GMT

ടിആര്‍എഫിന്റെ ഓഹരികള്‍ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 357.55 രൂപയിലെത്തി(സെപ്റ്റംബര്‍ 22ന്). ചൊവ്വാഴ്ചത്തെ ഇന്‍ട്രാ-ഡേ ട്രേഡുകളിലാണ് ബിഎസ്ഇയില്‍ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത് ഈ ഓഹരി 339.60 രൂപയിലെത്തിയത്. ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഈ ഓഹരി ഇപ്പോള്‍ നില്‍ക്കുന്നത്.

ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ സ്റ്റോക്ക് പെര്‍ഫോമന്‍സ് പരിശോധിച്ചാല്‍ ഇത് ജൂലൈ 2016 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടത്തുന്നതെന്ന് കാണാം. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഓഹരി വില ഉയര്‍ന്നത് 198.9 ശതമാനമാണ് ഈ സ്‌റ്റോക്കുയര്‍ന്നത്.

2022 ജൂണ്‍ 30 വരെയുള്ള കണക്കുപ്രകാരം TRF ന്റെ പ്രൊമോട്ടറായ ടാറ്റ സ്റ്റീല്‍ (TSL) കമ്പനിയില്‍ 34.11 ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്.

2022 സെപ്റ്റംബര്‍ 12-ന് ഗ്രേഡഡ് സര്‍വൈലന്‍സ് മെഷര്‍ (ജിഎസ്എം) നിരീക്ഷണത്തില്‍ നിന്ന് സ്‌ക്രിപ് ഒഴിവാക്കപ്പെട്ടതുമുതലാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി TRFന്റെ വിപണി വില 168.80 രൂപയില്‍ നിന്ന് 101 ശതമാനം സൂം ചെയ്തത്.

ഊര്‍ജം, തുറമുഖങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലയ്ക്കും സ്റ്റീല്‍ പ്ലാന്റുകള്‍, സിമന്റ്, രാസവളങ്ങള്‍, ഖനനം തുടങ്ങിയ വ്യാവസായിക മേഖലകള്‍ക്കുമായി മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്നതിനുള്ള ടേണ്‍കീ പ്രോജക്ടുകള്‍ TRF ഏറ്റെടുത്ത് നടത്തുന്നു.

ജംഷഡ്പൂരിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ അത്തരം മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും കമ്പനി ഏര്‍പ്പെട്ടിരിക്കുന്നു. കൂടാതെ, ഡിസൈന്‍, എഞ്ചിനീയറിംഗ്, മേല്‍നോട്ടം മുതലായവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിലും കമ്പനി വ്യാപൃതരാണ്. 1962 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനിക്ക് യോര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് (York Transport Equipment (India) Private Limited)എന്ന സബ്‌സിഡയറിയുമുണ്ട്.

Tags:    

Similar News