സൊമാറ്റോയിലെ 7.8 ശതമാനം ഓഹരികളും ഊബര്‍ വിറ്റേക്കും

2020ല്‍ ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തപ്പോഴാണ് നോണ്‍-ക്യാഷ് ഡീലിലൂടെ നടത്തിയ നിക്ഷേപമാണ് പിന്‍വലിക്കുന്നത്

Update:2022-08-03 10:39 IST

ബ്ലോക്ക് ഡീലിലൂടെ സൊമാറ്റോയിലെ (Zomato) ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഊബര്‍ (Uber). സൊമാറ്റോയില്‍ ഊബറിനുള്ള 7.8 ശതമാനം ഓഹരികളും വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തപ്പോഴാണ് നോണ്‍-ക്യാഷ് ഡീലിലൂടെ ഊബറിന് ഈ ഓഹരികള്‍ ലഭിച്ചത്. 1,376 കോടി രൂപയുടേതായിരുന്നു 2020ലെ ഡീല്‍.

സൊമാറ്റോയിലെ 612 മില്യണ്‍ ഓഹരികള്‍ 48-54 രൂപ നിരക്കിലാവും ഊബര്‍ വില്‍ക്കുക. ഉയര്‍ന്ന വിലയില്‍ 3,305 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ ഊബറിന് ലഭിക്കും. ഇന്നലെ 20 ശതമാനം ഉയര്‍ന്ന് 55.6 രൂപയ്ക്കാണ് സൊമാറ്റോയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ (10.00 am) 54.95 രൂപയാണ് ഓഹരികളുടെ വില. ഐപിഒ വിലയില്‍ നിന്ന് ഓഹരി വില 27 ശതമാനത്തോളം താഴെയാണ് ഇപ്പോള്‍.

ഊബറിനെ കൂടാതെ ചൈനീസ് കമ്പനി ആലിപെ (7.1%), ആന്റ്ഫിന (6.99%) ഇന്‍ഫോ എഡ്ജ് (15.17 %) , ടൈഗര്‍ ഗ്ലോബല്‍സ് ഇന്റര്‍നെറ്റ് ഫണ്ട് (5.11 %) സെക്കോയ ക്യാപിറ്റല് (5.1) തുടങ്ങിയവയ്ക്കും സൊമാറ്റോയില്‍ നിക്ഷേപമുണ്ട്. സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയലിന് 4.69 ശതമാനം ഓഹരികളാണ് ഉള്ളത്.

Tags:    

Similar News