പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി ഐ.ടി കമ്പനികള്‍, ഏതെല്ലാം ഓഹരികള്‍ പരിഗണിക്കാം

ഐ.ടി സൂചികയില്‍ മുന്നേറ്റം, 2024-25 ഐ.ടി വമ്പന്മാരുടെ വരുമാന വളര്‍ച്ച മെച്ചപ്പെടുമെന്ന് പ്രതീക്ഷ

Update:2024-01-15 10:34 IST

Image : Canva

വിവര സാങ്കേതിക മേഖലയിലെ പ്രമുഖ കമ്പനികള്‍ അത്ര മോശമല്ലാത്ത 2023-24 ഡിസംബര്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ വാരാന്ത്യം ഐ.ടി ഓഹരികളില്‍ മുന്നേറ്റം ഉണ്ടായി. ബി.എസ്.ഇ ഐ.ടി സൂചിക 5.06 ശതമാനം ഉയര്‍ന്നു. 2024-25 കാലയളവില്‍ മെച്ചപ്പെട്ട വരുമാന വളര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നിക്ഷേപകര്‍ ഐ.ടി ഓഹരികള്‍ വാങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഏതെല്ലാം ഐ.ടി ഓഹരികള്‍ പരിഗണിക്കാം?

1. ഇന്‍ഫോസിസ് ലിമിറ്റഡ് (Infosys Ltd): 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനം 1.3 ശതമാനം വാര്‍ഷിക വര്‍ധനയോടെ 38,821 കോടി രൂപ. പ്രവര്‍ത്തന മാര്‍ജിന്‍ 20.5 ശതമാനം (-1 %). 2023-24ല്‍ വരുമാന വളര്‍ച്ച 1.5 മുതല്‍ 2 ശതമാനം വരെ പ്രതീക്ഷിക്കുന്നു. പ്രവര്‍ത്തന മാര്‍ജിന്‍ 20-22 ശതമാനം. ഡിസംബര്‍ പാദത്തില്‍ വരുമാനം കുറഞ്ഞത് ധനകാര്യ സേവനങ്ങള്‍, കമ്മ്യൂണിക്കേഷന്‍, ഹൈ ടെക്ക് വെര്‍ട്ടികലുകളില്‍. മൊത്തം 88 പുതിയ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചു. വലിയ ഇടപാടുകളുടെ മൂല്യം 320 കോടി ഡോളര്‍ (മുന്‍ പാദത്തില്‍ 770 കോടി ഡോളര്‍). പുതിയ ബിസിനസ് സാധ്യതകള്‍ ഉള്ള ജനറേറ്റിവ് നിര്‍മിത ബുദ്ധിയില്‍ ഒരു ലക്ഷം ജീവനക്കാരെ പരിശീലിപ്പിക്കുന്നു. ഡിസംബര്‍ പാദത്തില്‍ മാര്‍ജിന്‍ കുറയാന്‍ കാരണം വേതന വര്‍ധനയും സൈബര്‍ സെക്യൂരിറ്റി വിട്ടുവീഴ്ച്ചയും കറന്‍സി വിനിമയ നിരക്ക് പ്രതികൂലമായതും. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞിട്ടുണ്ട്, ഇത് മാര്‍ജിന്‍ മെച്ചപ്പെടാന്‍ സഹായിക്കും. 2022-23 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 11.2 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -1870 രൂപ

നിലവില്‍ 1612.20 രൂപ

Stock Recommendation by Yes Securities.

2. ടാറ്റ കണ്‍സള്‍റ്റന്‍സി സര്‍വീസസ് (Tata Consultancy Services/TCS): 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനത്തില്‍ 4 ശതമാനം വാര്‍ഷിക വളര്‍ച്ച- 60,583 കോടി രൂപ. വളര്‍ന്ന് വരുന്ന വിപണികളില്‍ (ഇന്ത്യ ഉള്‍പ്പെടെ) 23.4 ശതമാനത്തോടെ ശക്തമായ വളര്‍ച്ച. പ്രവര്‍ത്തന മാര്‍ജിന്‍ 0.5 ശതമാനം വര്‍ധിച്ചു - 25 ശതമാനം. ജനറേറ്റിവ് നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ കണക്കിലെടുത്ത് 1.5 ലക്ഷം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നു. എ.ഐ എക്‌സ്പീരിയന്‍സ് സോണ്‍ സ്ഥാപിക്കുകയും ചെയ്തു. മികച്ച നേട്ടങ്ങള്‍ കൈവരിച്ച വെര്‍ട്ടിക്കല്‍സ് -ഊര്‍ജം, വിഭവങ്ങളും, യൂട്ടിലിറ്റികളും 11.8 ശതമാനം, ഉത്പാദന മേഖല 7 ശതമാനം, ജീവശാസ്ത്രം, ആരോഗ്യ പരിപാലനം 3.1 ശതമാനം എന്നിങ്ങനെ. ബി.എഫ്.എസ്.ഐ (ബാങ്കിംഗ്, ധനകാര്യ, ഇന്‍ഷുറന്‍സ്) സേവനങ്ങളില്‍ വരുമാനം കുറഞ്ഞു എന്നാല്‍ മാര്‍ച്ച് പാദത്തില്‍ വളര്‍ച്ച മെച്ചപ്പെടും. ടി.സി.എസ്സിന് യു.കെ വിപണിയില്‍ വിഹിതം വര്‍ധിക്കുന്നുണ്ട്. ഗവേഷണ-വികസനത്തിന് ഊന്നല്‍ നല്‍കുന്ന കമ്പനിയാണ് ടി.സി.എസ്. നിരവധി പേറ്റന്റുകള്‍ ലഭിച്ചു കഴിഞ്ഞു, നിരവധി അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്കന്‍ വിപണികളില്‍ കമ്പനികള്‍ ഐ.ടി സേവനങ്ങള്‍ക്ക് ചെലവാക്കുന്ന തുക വേഗത്തില്‍ വര്‍ധിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇത് ടി.സി.എസ് പോലുള്ള കമ്പനികളുടെ സാമ്പത്തിക വളര്‍ച്ചക്ക് തടസമാകാം. ബി.എസ്.എന്‍.എല്‍ ഇടപാട് നടപ്പാക്കുന്നതില്‍ പുരോഗതി ഉണ്ട്, 2500 ഉപകരണങ്ങള്‍ സ്ഥാപിച്ചു

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 4250 രൂപ

നിലവില്‍ 3881.70 രൂപ

Stock Recommendation by Motilal Oswal Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Tags:    

Similar News