എയര്‍ടെല്‍ 401 രൂപ ഡാറ്റാ പായ്ക്കില്‍ സൗജന്യമായി ഡിസ്നി പ്‌ളസ് ഹോട്ട്സ്റ്റാര്‍

Update:2020-04-25 18:37 IST

എയര്‍ടെല്‍ പുറത്തിറക്കിയ 401 രൂപ ഡാറ്റാ പായ്ക്കിനൊപ്പം ഡിസ്നി പ്‌ളസ് ഹോട്ട്സ്റ്റാര്‍ വിഐപിയുടെ സബ്സ്‌ക്രിപ്ഷന്‍ സൗജന്യം. ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ്, പ്രാദേശിക ആപ്ലിക്കേഷനുകളായ സീ 5, ആള്‍ട്ട് ബാലാജി എന്നിവയുമായി മത്സരിച്ച് അടുത്തിടെ ഇന്ത്യയിലെത്തിയ സ്ട്രീമിംഗ് ആപ്ലിക്കേഷനിലൂടെ ലോക്ക്ഡൗണ്‍ ആയി വീട്ടിലിരിക്കുന്ന പ്രേക്ഷകരെ എയര്‍ടെല്‍ ലക്ഷ്യമിടുന്നു.

ഈ പുതിയ എയര്‍ടെല്‍ പദ്ധതിയില്‍ കോളിംഗ് , എസ്എംഎസ് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. 28 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. സൗജന്യ സബ്സ്‌ക്രിപ്ഷന്‍ ആകട്ടെ 365 ദിവസത്തേക്കൈാണ്. 401 രൂപ പ്രീപെയ്ഡ് പ്ലാനിന് മുകളില്‍ ഉപയോക്താക്കള്‍ക്ക് മറ്റേതെങ്കിലും പ്ലാന്‍ ഉപയോഗിച്ച് അവരുടെ നമ്പറുകള്‍ റീചാര്‍ജ് ചെയ്യാമെന്നും എയര്‍ടെല്‍ പറഞ്ഞു. നിലവില്‍ ഡിസ്നി പ്‌ളസ് ഹോട്ട്സ്റ്റാര്‍ വിഐപിയുടെ വില പ്രതിവര്‍ഷം 399 രൂപയാണ്.

398 രൂപ പ്രീപെയ്ഡ് പ്ലാനും എയര്‍ടെല്ലിന് സൗജന്യ ആമസോണ്‍ പ്രൈം സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. 401 രൂപ പ്രീപെയ്ഡ് പ്ലാനില്‍ നിന്ന് വ്യത്യസ്തമായി സൗജന്യ വോയിസ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രതിദിനം 3 ജിബി ഡാറ്റയും ഇതില്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനും 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. ആമസോണ്‍ പ്രൈം വെവ്വേറെ സബ്സ്‌ക്രൈബ് ചെയ്താല്‍ 999 രൂപ ചെലവാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News