തിരിച്ചടവ് മുടക്കി: ഓസ്‌ട്രേലിയൻ കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ച് സച്ചിൻ

Update:2019-01-11 17:37 IST

സിഡ്‌നി ആസ്ഥാനമായ സ്പാർട്ടൻ സ്പോർട്സുമായുള്ള ബിസിനസ് സഹകരണം മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അവസാനിപ്പിച്ചു. കമ്പനി കോടികളുടെ തിരിച്ചടവ് മുടക്കിയതിനാലാണിത്.

സ്പാർട്ടൻ സ്പോർട്സിന്റെ ഒരു പ്രധാന നിക്ഷേപകനായിരുന്നു സച്ചിൻ. ഉപദേശക സമിതിയിലും അംഗമായിരുന്നു. 2016-ലാണ് കമ്പനിയുമായുള്ള കരാറിൽ സച്ചിൻ ഒപ്പുവെച്ചത്. കമ്പനി തിരിച്ചടവ് മുടക്കിയതോടെ താരത്തിന് വൻ തുക നഷ്ടം സംഭവിച്ചെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ ബിസിനസ് സംരംഭകനായ കുനാൽ ശർമ്മ സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ്. സച്ചിനെക്കൂടാതെ എം.എസ്. ധോണി, ക്രിസ് ഗെയ്ൽ തുടങ്ങിയവർക്കും സ്പാർട്ടൻ സ്പോർട്സുമായി കരാറുണ്ട്.

ഓസ്ട്രേലിയയിലെ കോടതി കമ്പനിയെ ലിക്വിഡേറ്റ് ചെയ്യാൻ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ക്രെഡിറ്റർമാർക്ക് ഏകദേശം 60 കോടി രൂപയോളം കമ്പനി നൽകാനുണ്ട്.

Similar News