ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കി സീ എന്റര്‍ടെയ്ന്‍മെന്റ്

Update:2020-04-15 13:31 IST

ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കുകയാണ് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള സീ 5 ടിവി. നെറ്റ് ഫ്‌ളിക്‌സിനെയും ആമസോണ്‍ പ്രൈമിനെയും പോലുള്ള ഈ സ്ട്രീമിംഗ് ആപ്പിന്റെ സേവനം വിദേശ രാജ്യങ്ങളില്‍ കൂടി ലഭ്യമാക്കിയതോടെ വ്യൂവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ മാസം പകുതിക്ക് ശേഷം ഇതു വരെ ആഗോളതലത്തില്‍ 18 ശതമാനം വര്‍ധനയുണ്ടായെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. കാനഡ, മിഡില്‍ ഈസ്റ്റേണ്‍, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വ്യൂവര്‍ഷിപ്പ് കൂടിയിട്ടുണ്ട്. ഫെബ്രുവരിയെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനയാണ് ഈ ഇന്ത്യന്‍ കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആഗോള ശക്തികളായ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക സ്വഭാവമുള്ള കണ്ടന്റുകള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കീഴിലുള്ള സീ5 ടിവി. നെറ്റ്ഫളിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയവയ്ക്കും ലോക്ക് ഡൗണ്‍ കാലയളവില്‍ വ്യൂവര്‍ഷിപ്പ് വര്‍ധിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News