'തുരുമ്പെടുത്ത സ്റ്റീലില്‍ കണ്ട ബിസിനസ് സാധ്യത'
കേരളത്തിലെ യുവ ബിസിനസ് സാരഥികള്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതെങ്ങനെ. ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് ജയ്ഹിന്ദ് സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍, ദിവ്യകുമാര്‍ ജെയ്ന്‍
പുതിയ കാഴ്ചപ്പാടോടെ കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ യുവ സാരഥികള്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു. ഇന്ന് ജയ്ഹിന്ദ് സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍, ദിവ്യകുമാര്‍ ജെയ്ന്‍.
ബിസിനസിലേക്കുള്ള വരവ്: പരമ്പരാഗത സ്റ്റീല്‍ പെട്ടെന്ന് തുരുമ്പെടുക്കുന്നതാണ് തീരപ്രദേശത്ത് ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ അത് അനുഭവിച്ചറിഞ്ഞയാളാണ് ഞാന്‍. ഗാല്‍വനൈസ്ഡ് സ്റ്റീല്‍ അതിനൊരു പരിഹാരമാണെന്നത് തിരിച്ചറിഞ്ഞ് അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി രംഗത്തേക്ക് വന്നു.
ബിസിനസില്‍ എന്റെ പങ്ക്: ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിലും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. നിര്‍മാണത്തിലും പാക്കേജിംഗിലും പുതിയ മാനദണ്ഡങ്ങള്‍ വെച്ചു.
പ്രതിസന്ധിയും തരണം ചെയ്ത രീതിയും: അസംഘടിതമായ വിപണി വലിയ വെല്ലുവിളിയായിരുന്നു. ഗുണനിലവാരം മെച്ചപ്പെടുത്തുക, ഉല്‍പ്പാദനം നവീകരിക്കുക, ഉപയോക്താക്കളെ ബോധവത്കരിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ വെല്ലുവിളികള്‍ അതിജീവിച്ചു.
റോള്‍ മോഡല്‍: ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജംസേട്ട്ജി ടാറ്റ.
കമ്പനിയുടെ വിഷന്‍: ഉയര്‍ന്ന നിലവാരത്തിലുള്ളതും സുസ്ഥിരവുമായ ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക.
ഈ പംക്തിയിലെ ഇതുവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാൻ തെഴെക്കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യാം:
'പുതുമയാര്‍ന്ന മാര്‍ക്കറ്റിംഗ് രീതികള്‍ ബിസിനസിന്റെ കരുത്ത്': ജോര്‍ജ് മുത്തൂറ്റ് ജേക്കബ്
'എന്റെ പരിമിതികളായിരുന്നു എന്റെ പ്രതിസന്ധി':ഗ്രൂപ്പ് മീരാന്റെ യുവ സാരഥി പറയുന്നു
'ഡിജിറ്റലിലേക്കുള്ള മാറ്റം ബിസിനസിനെ വളര്‍ത്തിയതെങ്ങനെ? ഇന്‍ഡസ്‌ഗോ സ്ഥാപകന്‍ പറയുന്നു'
തുടരും....
(originally published: Dhanam june15&30 combined issue)