എന്തൊരു കുതിപ്പാണ് ആശാനെ! 14 ദിവസത്തിനുള്ളില്‍ 20,000 ഡോളര്‍ നേട്ടം; പിടിതരാതെ ബിറ്റ്‌കോയിന്‍
ട്രംപ് കുടുംബത്തിന്റെ ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ പുറത്തു വന്നത് നിക്ഷേപകരില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചതിന് പിന്നാലെ കുതിക്കുന്ന ക്രിപ്‌റ്റോ കറന്‍സികൾ റെക്കോഡുകള്‍ പിന്നിടുന്നു. പ്രമുഖ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ മൂല്യം ഇന്ന് 93,728 ഡോളറാണ്. ഇത് സര്‍വകാല റെക്കോഡാണ്. നവംബര്‍ ആറിന് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദിവസം ബിറ്റ്‌കോയിന്‍ മൂല്യം 73,797 ഡോളറായിരുന്നു. വെറും 14 ദിവസംകൊണ്ട് 20,000 ഡോളറാണ് മൂല്യം കൂടിയത്.
മുമ്പ് സ്വര്‍ണത്തിലും ഓഹരി വിപണിയിലും നിക്ഷേപിച്ചിരുന്നവര്‍ കൂടുതലായി ക്രിപ്‌റ്റോയിലേക്ക് നീങ്ങിയിട്ടുണ്ട്. നിയുക്ത യു.എസ് പ്രസിഡന്റ് ട്രംപ് ക്രിപ്‌റ്റോ അനുകൂലിയാണെന്നതും ഇതിനു കാരണമായിട്ടുണ്ട്. ട്രംപ് കുടുംബം ക്രിപ്‌റ്റോ ബിസിനസില്‍ സജീവമാണ്. അതുകൊണ്ട് തന്നെ ട്രംപ് ഭരണകാലത്ത് ക്രിപ്‌റ്റോ കമ്പനികള്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന പേരില്‍ ട്രംപ് കുടുംബം ക്രിപ്റ്റോ കറന്‍സി രംഗത്തേക്ക് കടന്നിരുന്നു. ട്രംപിന്റെ മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂണിയര്‍, എറിക് ട്രംപ് എന്നിവരാണ് ഈ ബിസിനസിന് മേല്‍നോട്ടം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം ക്രിപ്റ്റോ കറന്‍സികള്‍ വഴിയാക്കി നിലപാടുമാറ്റ സൂചനകള്‍ ആദ്യം തന്നെ ട്രംപ് നല്‍കിയിരുന്നു.
ബക്ത് (bakkt) എന്ന ക്രിപ്‌റ്റോ കറന്‍സി കമ്പനിയുടെ ഓഹരികള്‍ പൂര്‍ണമായി സ്വന്തമാക്കാന്‍ ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് ക്രിപ്‌റ്റോ വിപണിക്ക് വ്യക്തമായ സൂചനയാണ്. ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ പുറത്തു വന്നത് നിക്ഷേപകരില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.
ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്‌റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്‌റ്റോകറന്‍സിയെ കാണുന്നത്. അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്‌റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്‌റ്റോകള്‍ക്കില്ല. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ക്രിപ്റ്റോ കറന്‍സികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.
വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന പേരില്‍ ട്രംപ് കുടുംബം ക്രിപ്റ്റോ കറന്‍സി രംഗത്തേക്ക് കടന്നിരുന്നു. ട്രംപിന്റെ മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂണിയര്‍, എറിക് ട്രംപ് എന്നിവരാണ് ഈ ബിസിനസിന് മേല്‍നോട്ടം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം ക്രിപ്റ്റോ കറന്‍സികള്‍ വഴിയാക്കി നിലപാടുമാറ്റ സൂചനകള്‍ ആദ്യം തന്നെ ട്രംപ് നല്‍കിയിരുന്നു.
ബക്ത് (bakkt) എന്ന ക്രിപ്‌റ്റോ കറന്‍സി കമ്പനിയുടെ ഓഹരികള്‍ പൂര്‍ണമായി സ്വന്തമാക്കാന്‍ ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് ക്രിപ്‌റ്റോ വിപണിക്ക് വ്യക്തമായ സൂചനയാണ്. ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ പുറത്തു വന്നത് നിക്ഷേപകരില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.
എന്താണ് ക്രിപ്റ്റോകറന്‍സി
ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്‌റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്‌റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്‌കോയിനാണ്.ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്‌റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്‌റ്റോകറന്‍സിയെ കാണുന്നത്. അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്‌റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്‌റ്റോകള്‍ക്കില്ല. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ക്രിപ്റ്റോ കറന്‍സികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.