ബിസിസിഐയ്ക്ക് 86.21 കോടി രൂപ നല്‍കാനുണ്ടെന്ന വാര്‍ത്ത, പ്രതികരിച്ച് ബൈജൂസ്

ബൈജൂസ് പണം നല്‍കാനുണ്ടെന്ന വാര്‍ത്തയില്‍ ബിസിസിഐ അതൃപ്തി അറിയിച്ചിരുന്നു

Update: 2022-07-27 06:45 GMT

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്ക് പണം നല്‍കാനുണ്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് ബൈജൂസ് (Byju's) സഹസ്ഥാപക ദിവ്യാ ഗോകുല്‍നാഥ് (Divya Gokulnath). ബിസിസിഐയ്ക്ക് 86.21   രൂപ ബൈജൂസ് നല്‍കാനുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് എഡ്‌ടെക്ക് കമ്പനി ബൈജ്യൂസിലെ സാമ്പത്തിക പ്രതിസന്ധികള്‍ വലിയ ചര്‍ച്ചായിയിരുന്നു.



ലിങ്ക്ഡ് ഇന്നിലൂടെയായിരുന്നു ദിവ്യ ഗോകുല്‍നാഥിന്റെ (Divya Gokulnath) പ്രതികരണം. സത്യാനന്തര ലോകത്ത് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകരെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സത്യം പുറത്തുവന്നതായും അവര്‍ കുറിച്ചു. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ വിഷയത്തില്‍ ബിസിസിഐ വിശദീകരണം നല്‍കിയിരുന്നു.

ബൈജൂസുമായുള്ള നിലവിലെ കരാര്‍ അവസാനിച്ചെന്നും പുതിയ കരാറര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല എന്നുമാണ് ബിസിസിഐ അറിയച്ചത്. കരാര്‍ അവസാനിച്ചതിന് ശേഷം നടന്ന മത്സരങ്ങളുടെ തുകയാണ് ബൈജൂസ് നല്‍കാനുള്ളത്. പുതിയ കരാര്‍ ഒപ്പിടുന്ന മുറയ്ക്കാകും ഈ തുക ബിസിസിഐയ്ക്ക് ലഭിക്കുക. കരാര്‍ അനുസരിച്ചുള്ള എല്ലാ ഇടപാടുകളും ബൈജൂസ് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ടൈറ്റില്‍ റൈറ്റ്‌സ് സ്‌പോര്‍സര്‍ഷിപ്പില്‍ നിന്ന് പേയ്ടിഎം പിന്‍മാറുന്നു എന്ന വാര്‍ത്തയില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. പേയ്ടിഎമ്മില്‍ നിന്ന് സ്‌പോര്‍സര്‍ഷിപ്പ് മാസ്റ്റര്‍കാര്‍ഡ് സ്വന്തമാക്കിയേക്കും എന്നാണ് വിവരം. നേരത്തെ 2015ല്‍ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പെപ്‌സി പിന്മാറിയിരുന്നു. 2019ല്‍ ഓപ്പോ പിന്മാറിയപ്പോഴാണ് ജഴ്‌സി സ്‌പോണ്‍സറായി ബൈജൂസ് എത്തിയത്.

Tags:    

Similar News