അമേരിക്കയിൽ കോവിഡ് ബാധിക്കുന്നവർ ഓരോ ആഴ്ച്ചയിലും ദശലക്ഷങ്ങൾ!
കഴിഞ്ഞ നാലാഴ്‌ച്ചകൊണ്ട് 40ലക്ഷം പേർക്ക് കോവിഡ്!
അമേരിക്കയിൽ കഴിഞ്ഞ നാലാഴ്ചകൊണ്ട് 4 ദശലക്ഷം കേസുകൾ കൂടി ആയപ്പോൾ ,കൊറോണ കേസുകൾ 40 ദശലക്ഷം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നാല് ആഴ്ചകളിൽ മാത്രം 4 ദശലക്ഷത്തിലധികം കൊറോണ വൈറസ് കേസുകൾ ആണ് അമേരിക്കയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.വാക്‌സിനേഷൻ എടുക്കുന്നതിലെ കാല താമസം ആണ് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡെൽറ്റവേരിയന്റ് രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതായും റിപ്പോർട്ടുണ്ട്.
അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയയിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഇപ്പോൾ പുതിയ കേസുകൾ എന്നത് ക്രമാതീതമായ വ്യാപനത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയിലെ പല സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച ഡെൽറ്റ വകഭേദം, നിയന്ത്രിക്കാനുള്ള യുഎസിന്റെ പരിശ്രമങ്ങളും വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ചുള്ള ബോധവൽക്കരണങ്ങളും നടക്കുന്നുണ്ട്.
കഠിനമായ രോഗങ്ങളും മരണവും തടയുന്നതിൽ വാക്സിനുകൾ ഒരു പരിധി വരെ ഫലപ്രദമാണെങ്കിലും 47% അമേരിക്കക്കാർക്ക് പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് ഇതുവരെ നൽകിയിട്ടില്ല.
കഴിഞ്ഞ ആഴ്‌ചയിൽ ഞായറാഴ്ച വരെ, പുതിയ കേസുകൾ ഒരു ദിവസം ശരാശരി 161000 -ൽ കൂടുതലാണ്. മരണങ്ങൾ ഒരു ദിവസം 1385 വരെ രേഖപ്പെടുത്തിയിട്ടുണ്ട്, ഇവിടത്തെ ആശുപത്രികളിൽ ഒരു ദിവസം ശരാശരി 103000 പേർ കോവിഡിന് ചികിത്സ തേടുന്നുണ്ട്.കോവിഡ് കൂടിയതോടെ അമേരിക്കയിലെ പല ഔദ്യോഗിക പരിപാടികളും റദ്ധാക്കിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കയിൽ ഇതാണ് സ്ഥിതിയെങ്കിലും ഇന്ത്യയിൽ കോവിഡ് കുറയുന്നതായിട്ടാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിൽ 20ശതമാനത്തിന് മുകളിലായിരുന്ന ടി പി ആർ 2.5ശതമാനമായി കുറഞ്ഞിട്ടുണ്ട്.കഴിഞ്ഞ രണ്ടാഴ്ച്ചയായി 5ശതമാനത്തിൽ താഴെയാണ്.വാക്‌സിൻ വളരെ വേഗത്തിൽ നൽകുന്നത്കൊണ്ടാണ് ടി പി ആർ 5ശതമാനത്തിൽ താഴെ പിടിച്ചു നിർത്താൻ കഴ്ഞ്ഞതെന്നാണ് വിദഗ്ദർ പറയുന്നത്.ഒരു നിശ്ചിത കാലയളവിൽ ടി പി ആർ 5ശതമാനത്തിൽ താഴെയാണെങ്കിൽ കോവിഡിനെ ഇന്ത്യയിൽ പിടിച്ചു നിർത്താൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിട്ടുണ്ട്.