മരുന്ന് വില്‍പ്പന: നിബന്ധനകള്‍ കര്‍ശനമാക്കുന്നു

ഫാര്‍മസിസ്റ്റുകളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മരുന്നുകള്‍ വില്‍ക്കണമെന്ന് ഡിസിജിഐ

Update:2023-03-18 10:13 IST

റീറ്റെയ്ല്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ഫാര്‍മസിസ്റ്റുകള്‍ ഉണ്ടെന്നും അവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മരുന്നുകള്‍ വില്‍ക്കുന്നതെന്നും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGI) എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും കത്തയച്ചു.

ശരിയായ കുറിപ്പടി വേണം

റീറ്റെയ്ല്‍ ഫാര്‍മസികളില്‍ ഫാര്‍മസി ആക്ട് 1947 ലെ സെക്ഷന്‍ 42 (എ) യും ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1945 ലെ റൂള്‍ 65 ഉം കര്‍ശനമായി നടപ്പിലാക്കാന്‍ ഡിസിജിഐ ഡോ രാജീവ് സിംഗ് രഘുവംശി ആവശ്യപ്പെട്ടു. ശരിയായതും സാധുതയുള്ളതുമായ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം.




Tags:    

Similar News