രാജ്യത്ത് മരണസംഖ്യ കുറയുന്നില്ല: 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 3,403 പേര്‍ക്ക്

91,702 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്

Update:2021-06-11 11:38 IST

രാജ്യത്തെ പ്രതിദിന കേസുകള്‍ തുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയെത്തിയിട്ടും മരണസംഖ്യ ഉയര്‍ന്നുതന്നെ. 24 മണിക്കൂറിനിടെ 3,403 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ജീവന്‍ നഷ്ടമായത്. ഒരുദിവസത്തിനിടെ പുതുതായി 91,702 പേര്‍ക്ക് കോവിഡ് കണ്ടെത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2.927 കോടിയായി.

രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 61 ദിവസത്തിനുശേഷം 11,21,671 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,281 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരുദിവസത്തിനിടെ 1,34,580 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 27,790,073 പേരാണ് രോഗമുക്തി നേടിയത്. ഇന്ത്യയുടെ പ്രതിദിന രോഗമുക്തി തുടര്‍ച്ചയായ 29 ാം ദിവസവും പുതിയ കോവിഡ് കേസുകളെക്കാള്‍ കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.49 ശതമാനമാണ്. രാജ്യത്തെ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 5.14 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഐസിഎംആറിന്റെ കണക്കുകള്‍ പ്രകാം രാജ്യത്ത് ഇതുവരെയായി 37.49 കോടി സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 20,44,131 സാമ്പിളുകള്‍ പരിശോധിച്ചു.


Tags:    

Similar News