ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പേരെത്തുമെന്നാണ് കരുതുന്നത്.
ലോകവിസ്മയങ്ങളുടെ കാണാക്കാഴ്ചകളിലേക്കും ഷോപ്പിംഗ് അനുഭവങ്ങളിലേക്കും മിഴിതുറന്ന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) ഇന്ന് തുടക്കം കുറിച്ചു. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം ആഘോഷപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഓമിക്രോണ്‍ ഭീതി നില നില്‍ക്കുന്നുണ്ടെങ്കിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ചെത്തുന്നവര്‍ക്ക് ഫെസ്റ്റിവല്‍ വിരുന്നൊരുക്കും.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പേരെത്തുമെന്നാണ് കരുതുന്നത്. എക്‌സ്‌പോയും ഡിഎസ്എഫും ഒരുമിച്ചു നടക്കുന്നതിനാല്‍ ഇത്തവണത്തെ ആഘോഷം കൂടുതല്‍ വര്‍ണാഭമാകും. കോവിഡ് ആശങ്കകള്‍ കുറഞ്ഞതോടെ സഞ്ചാരികളും എത്തിത്തുടങ്ങി. ഹോട്ടല്‍ ബുക്കിംഗിലും അത് പ്രകടമായിട്ടുണ്ട്.
ഇന്ത്യക്കാരടക്കം ലോകമെങ്ങുമുള്ള സന്ദര്‍ശകര്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ രാജ്യാന്തര മേളകളിലൊന്നാണു ഡിഎസ്എഫ്. അടുത്തമാസം 30 വരെ നടക്കുന്ന മേളയില്‍ വന്‍ ഓഫറില്‍ ഷോപ്പിംഗ് നടത്താനും സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.