വിദേശത്തേക്ക് തൊഴില്‍ വായ്പ രണ്ട് ലക്ഷം, സബ്‌സിഡി ഒരു ലക്ഷം; യോഗ്യത ആര്‍ക്കെല്ലാം ?
തൊഴില്‍ ഉറപ്പായതിന്റെ രേഖകള്‍ വേണം;
സംസ്ഥാന സര്‍ക്കാരും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്. ഇതില്‍ അര്‍ഹരായവര്‍ക്ക് ഒരു ലക്ഷം രൂപ സബ്‌സിഡിയായി ലഭിക്കും. വായ്പയുടെ പലിശ നിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നുവര്‍ഷവുമാണ്.
ആര്‍ക്കെല്ലാം അപേക്ഷിക്കാം
അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്ന് തൊഴില്‍ നല്‍കുന്നതിന് ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50000 രൂപയില്‍ അധികരിക്കരുത്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ് വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിച്ചിരിക്കണം. താല്‍പര്യമുള്ള അപേക്ഷകര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2731496, 9400068510
പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് വായ്പാ പദ്ധതി
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. രണ്ട് ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം പ്രാഫഷണലുകള്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. ആറ് മുതല്‍ എട്ട് ശതമാനം വരെയാണ് പലിശ നിരക്ക്. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം വരെയാണ്. പ്രായം 40 വയസു കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ കോര്‍പറേഷന്റെ വെബ് സൈറ്റില്‍ ലഭിക്കും. www.ksbcdc.com