മുംബൈ വെള്ളത്തില്‍; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക്

Update:2024-07-25 14:43 IST

Air India

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ കനത്ത മഴ. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം. വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന പ്രവചനത്തോടെ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് ഇറക്കി.
അന്‌ധേരി, ചേംബൂര്‍, സിയോണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിലായി. വന്‍ ഗതാഗതക്കുരുക്കില്‍ അമര്‍ന്നിരിക്കുകയാണ് മുംബൈ. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. പലതും വൈകി. യാത്രക്കാര്‍ക്ക് റീഫണ്ടോ പകരം യാത്രയോ അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
നഗരത്തില്‍ വെള്ളമെത്തിക്കുന്ന ഏഴില്‍ രണ്ടു തടാകങ്ങളും നിറഞ്ഞൊഴുകി. രക്ഷാദൗത്യത്തിന് എന്‍.ഡി.ആര്‍.എഫിന്റെ കൂടുതല്‍ ദൗത്യ സേനയെ സജ്ജമാക്കിയിട്ടുണ്ട്.
Tags:    

Similar News