മദ്യക്കുപ്പിയില്‍ ഇനി പോഷക ഗുണങ്ങള്‍ ഒന്നും എഴുതേണ്ട

നിയമ ഭേദഗതിയില്‍ സിംഗിള്‍ മോള്‍ട്ട് വിസ്‌കി, സിംഗിള്‍ ഗ്രെയിന്‍ വിസ്‌കി എന്നിവയും എഫ്.എസ്.എസ്.എ.ഐ നിര്‍വചിച്ചിട്ടുണ്ട്

Update:2023-08-25 12:15 IST

Statutory warning: Consumption of alcohol is injurious to health 

മദ്യത്തില്‍ (Alcoholic beverages) ഊര്‍ജത്തിന്റെ വിവരങ്ങള്‍ കിലോ കലോറിയില്‍ രേഖപ്പെടുത്തുന്നത് ഒഴികെയുള്ള പോഷക വിവരങ്ങളൊന്നും ലേബലില്‍ ചേര്‍ക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അറിയിച്ചു. ലഹരിപാനീയങ്ങള്‍ക്കായുള്ള ചട്ടങ്ങളിലെ ഈ ആദ്യ ഭേദഗതി 2024 മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരും.

മുന്നറിയിപ്പും വേണം 

മദ്യത്തിലടങ്ങിയ ഊര്‍ജത്തിന്റെ വിവരങ്ങള്‍, അലര്‍ജി മുന്നറിയിപ്പ്, നിയന്ത്രണം തുടങ്ങിയവയെക്കുറിച്ച് മദ്യക്കുപ്പിയില്‍ രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിയമം. ഇത് കൂടാതെ മദ്യക്കുപ്പികളില്‍ രണ്ട് നിയമപരമായ മുന്നറിയിപ്പുകള്‍ ഉണ്ടായിരിക്കണമെന്നും  നിയമമുണ്ട്. മദ്യത്തിന്റെ ഉപഭോഗം ആരോഗ്യത്തിന് ഹാനികരമാണ്, സുരക്ഷിതരായിരിക്കുക, മദ്യപിച്ച് വാഹനമോടിക്കരുത്. മുന്നറിയിപ്പിന്റെ ഭാഷ ഇംഗ്ലീഷിലും കൂടാതെ ഒന്നോ അതിലധികമോ പ്രാദേശിക ഭാഷകളിലും അച്ചടിക്കണമെന്നും ചട്ടം നിര്‍ദ്ദേശിക്കുന്നുണ്ട്.

സിംഗിള്‍ മോള്‍ട്ട് വേറെ സിംഗിള്‍ ഗ്രെയിന്‍ വേറെ

നിയമ ഭേദഗതിയില്‍ സിംഗിള്‍ മോള്‍ട്ട് വിസ്‌കി, സിംഗിള്‍ ഗ്രെയിന്‍ വിസ്‌കി എന്നിവയും എഫ്.എസ്.എസ്.എ.ഐ നിര്‍വചിച്ചിട്ടുണ്ട്. സിംഗിള്‍ മോള്‍ട്ട് വിസ്‌കി എന്നത് മറ്റ് ധാന്യങ്ങളൊന്നും ചേര്‍ക്കാതെ മോള്‍ട്ട് ബാര്‍ലി ഉപയോഗിച്ചുള്ള ഫെര്‍മെന്റഡ് മാഷില്‍ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലേറ്റാണെന്നും സിംഗിള്‍ മോള്‍ട്ട് വിസ്‌കി, ബ്ലെന്‍ഡഡ് മോള്‍ട്ട് വിസ്‌കി, അല്ലെങ്കില്‍ ബ്ലെന്‍ഡഡ് ഗ്രെയിന്‍ വിസ്‌കി എന്നിവ സിംഗിള്‍ ഗ്രെയ്ന്‍ വിസ്‌കിയായി കണക്കാക്കില്ലെന്നും ഭേദഗതിയില്‍ പറയുന്നു.

Statutory warning: Consumption of alcohol is injurious to health 

Tags:    

Similar News