ആലസ്യത്തില്‍ നിന്നെണീറ്റ് സ്വര്‍ണം, വില പതിയെ കയറുന്നു, പുതുവര്‍ഷത്തില്‍ വിലയെങ്ങനെ?
വിവാഹ സീസണ്‍ ആരംഭിക്കുന്നതിനാല്‍ സ്വര്‍ണവില ഇനിയും കൂടുന്നത് കുടുംബങ്ങള്‍ക്ക് സാമ്പത്തികഭാരത്തിന് കാരണമാകും
ക്രിസ്മസ്, പുതുവര്‍ഷ വാരത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ ആലസ്യത്തിലായിരുന്ന വില ഇന്ന് പവന് 57,000 കടന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7,125ലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5,885 രൂപയിലെത്തി.
വിവാഹ സീസണ്‍ ആരംഭിക്കുന്നതിനാല്‍ സ്വര്‍ണവില ഇനിയും കൂടുന്നത് കുടുംബങ്ങള്‍ക്ക് സാമ്പത്തികഭാരത്തിന് കാരണമാകും. സംസ്ഥാനത്തെ ജുവലറികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭേദപ്പെട്ട കച്ചവടം നടന്നിരുന്നു. അപ്രതീക്ഷിതമായി വില താഴ്ന്നു നിന്നത് കല്യാണ പാര്‍ട്ടികളെ ആകര്‍ഷിച്ചു. മിക്കവരും വില കുറഞ്ഞു നില്‍ക്കുന്ന സമയത്ത് മുന്‍കൂറായി വാങ്ങിവയ്ക്കുകയെന്ന നയമാണ് സ്വീകരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് ശമനം വന്നതും യു.എസ് ഫെഡ് പലിശനിരക്കില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതുമാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവിന് കാരണമായത്. ഇസ്രയേലും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വീണ്ടും ആളിക്കത്തിയാല്‍ വിലയും കുതിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കാണുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഡിസംബറിലെ സ്വര്‍ണവില (പവനില്‍)
ഡിസംബര്‍ 01: 57,200
ഡിസംബര്‍ 02: 56,720
ഡിസംബര്‍ 03: 57,040
ഡിസംബര്‍ 04: 57,040
ഡിസംബര്‍ 05: 57,120
ഡിസംബര്‍ 06: 56,920
ഡിസംബര്‍ 07: 56,920
ഡിസംബര്‍ 08: 56,920
ഡിസംബര്‍ 09: 57,040
ഡിസംബര്‍ 10: 57,640
ഡിസംബര്‍ 11: 58,280
ഡിസംബര്‍ 12: 58,280
ഡിസംബര്‍ 13: 57,840
ഡിസംബര്‍ 14: 57,120
ഡിസംബര്‍ 15: 57,120
ഡിസംബര്‍ 16: 57,120
ഡിസംബര്‍ 17: 57,200
ഡിസംബര്‍ 18: 57,080
ഡിസംബര്‍ 19: 56,560
ഡിസംബര്‍ 20: 56,360
ഡിസംബര്‍ 21 : 56,800
ഡിസംബര്‍ 22 : 56,800
ഡിസംബര്‍ 23 : 56,800
ഡിസംബര്‍ 24 : 56,720
ഡിസംബര്‍ 25 : 56,800
ഡിസംബര്‍ 26 : 57,000