ഓണം ബമ്പര്‍ ഇനി 25 കോടി; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക

കഴിഞ്ഞ വര്‍ഷം വരെ 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം

Update:2022-07-12 15:23 IST

Representational Image

ഓണം ബമ്പര്‍ (Onam Bumper) സമ്മാനത്തുക ഉയര്‍ത്താനുള്ള ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) ശുപാര്‍ശ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇത്തവണ 25 കോടി രൂപയാണ് ഓണം ബമ്പര്‍ അടിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുക. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലോട്ടറി സമ്മാനത്തുക ആണിത്.

രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരു കോടി രൂപ ലഭിക്കും. സമ്മാനത്തുക ഉയര്‍ത്തിയതിനൊപ്പം ടിക്കറ്റ് വിലയിലും വര്‍ധനവുണ്ട്. 500 രൂപയാണ് ഇനി ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില. കഴിഞ്ഞ വര്‍ഷം വരെ ഒന്നാം സമ്മാനം 12 കോടി രൂപയും ടിക്കറ്റ് വില 300 രൂപയും ആയിരുന്നു. തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്നാണ് വിവരം.

സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് ലോട്ടറിയുടെ സ്വീകാര്യത വര്‍ധിപ്പിക്കും എന്നാണ് വിലയിരുത്തല്‍. അതേ സമയം ടിക്കറ്റ് വില ഉയരുന്നത് വില്‍പ്പനയെ ബാധിക്കുമോ എ്ന്ന ആശങ്കയുമുണ്ട്. ഈ മാസം 17ന് ആണ് മണ്‍സൂണ്‍ ബമ്പറിന്റെ നടുക്കെടുപ്പ്. 250 രൂപ വിലയുള്ള മണ്‍സൂണ്‍ ബമ്പറിന് 10 കോടി രൂപയാണ് ഒന്നാം സമ്മാനം.

Tags:    

Similar News