Hurun Global 500 List; 20 കമ്പനികളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ് എന്നിവയാണ് ആദ്യ 100ല്‍ ഇടം നേടിയ ഇന്ത്യന്‍ കമ്പനികള്‍.

Update: 2022-12-13 05:09 GMT

ഹുറൂണിന്റെ ഏറ്റവും മൂല്യമുള്ള ലോകത്തെ 500 കമ്പനികളുടെ പട്ടികയില്‍  (Hurun Global 500) ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം. ഇന്ത്യയില്‍ നിന്നുള്ള 20 കമ്പനികളാണ് പട്ടികയില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒമ്പതാമതായിരുന്നു.

പട്ടികയിലെ ആദ്യ 100ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) രണ്ട് ഇന്ത്യന്‍ കമ്പനികളാണുള്ളത്. 202 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള റിലയന്‍സ് ഇന്‍സ്ട്രീസ് മുപ്പത്തിനാലാമതാണ്. 139 ബില്യണ്‍ ഡോളറാണ് 65ആം സ്ഥാനത്തുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മൂല്യം. ഇന്ത്യന്‍ കമ്പനികളില്‍ മൂന്നാമതുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ റാങ്ക് 111 ആണ്.

97 ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് ബാങ്കിനുള്ളത്. അദാനി എന്റര്‍പ്രൈസസ് അടക്കം അദാനി ഗ്രൂപ്പില്‍ നിന്ന് 4 കമ്പനികള്‍ പട്ടികയില്‍ ഇടം പിടിച്ചു. ഹുറൂണ്‍ 500ലെ 260 കമ്പനികളും യുഎസില്‍ നിന്നുള്ളവയാണ്. ചൈന (32)ജപ്പാന്‍ (28), യുകെ (21) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവയാണ് എണ്ണത്തില്‍ പിന്നാലെ. 20 കമ്പനികളുമായി കാനഡ ഇന്ത്യയ്‌ക്കൊപ്പം അഞ്ചാം സ്ഥാനം പങ്കിട്ടു.


ഹുറൂണ്‍ 500ലെ ടോപ് 10 കമ്പനികളെ അറിയാം

 screenshot-hurun website


Tags:    

Similar News