ലുലുമാളില്‍ 41 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍: പകുതി വിലയ്ക്ക് അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍!

Update:2025-01-08 10:47 IST
കൊച്ചി ലുലുമാളില്‍ പകുതി വിലയ്ക്ക് അന്താരാഷ്ട്ര ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വില്പനയുമായി ലുലു ഓണ്‍സെയില്‍ വരുന്നു. ഈ മാസം ഒന്‍പത് മുതലാണ് ഓഫര്‍ സെയില്‍ ആരംഭിക്കുന്നത്. ജനുവരി 11,12 തീയതികളിലാണ് നോണ്‍സ്‌റ്റോപ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍. 19 വരെ എന്‍ഡ് ഓഫ് സീസണ്‍ സെയിലിലൂടെ വിലക്കിഴിവ് ആസ്വദിക്കാം.
ടിവി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയവ 50 ശതമാനം വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് എന്നിവയിലും ഓഫര്‍ ലഭ്യമാണ്. 9,10 തീയതികളില്‍ രാവിലെ എട്ടിന് തുറക്കുന്ന മാള്‍ പുലര്‍ച്ചെ രണ്ടുവരെ തുറന്നു പ്രവര്‍ത്തിക്കും.
ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ മെട്രോ സര്‍വീസ് രാത്രി 12 വരെയുണ്ടാകും. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തുടങ്ങിയ വില്‍പ്പന 19 വരെ നടക്കും.
ഫ്‌ളാറ്റ് 50 സെയിലിന്റെ ഭാഗമായി ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്നും മികച്ച ബ്രാന്‍ഡുകളിലുള്ള എല്ലാവിധ വസ്ത്രങ്ങളും, ഫുട്‌വെയര്‍, ആക്സെസറീസ്, ലഗേജ്, ലേഡീസ് ഹാന്‍ഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങള്‍ എന്നിവ 50 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ഇതേ ഓഫറാണ് ലുലു ഹാപ്പിനെസ് അംഗങ്ങള്‍ക്ക് മാത്രമായി ജനുവരി എട്ടിന് ലഭിക്കുന്നത്.
Tags:    

Similar News