വരാന്‍ പോകുന്നത് വന്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലം; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്
യുഎന്‍ പുറത്തിറക്കിയ കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന 10 കാര്യങ്ങള്‍ വായിക്കാം.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലില്‍ (ഐപിസിസി) നിന്നുള്ള പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോക കാലാവസ്ഥ തകിടം മറിയുന്നതായി സൂചന. ലോകമെങ്ങും കാട്ടുതീ ക്രമാതീതമായി വര്‍ധിക്കുന്നു. വരും വര്‍ഷങ്ങളില്‍ അതീവ ഗുരുതര കാലാവസ്ഥാ സാഹചര്യങ്ങള്‍ ഉണ്ടാകും. 'മനുഷ്യരാശിക്കുള്ള അടിയന്തര മുന്നറിയിപ്പാണ്' ഇതെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇതുവരെ നടന്ന ഏറ്റവും സമഗ്രമായ പഠനമാണ് IPCC യുടേത്. നിര്‍ണായക കാലാവസ്ഥാ ഉച്ചകോടി മൂന്ന് മാസത്തിനകം സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കാനിരിക്കെയാണ് ഐപിസിസി റിപ്പോര്‍ട്ട് പുറത്തുവന്നത്. കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്ന 10 കാര്യങ്ങള്‍ വായിക്കാം.