ജുൻജുൻവാല എൻ‌സി‌സിയിലെ ഓഹരി പങ്കാളിത്തം വർധിപ്പിച്ചു

പ്രമുഖ ഇൻവെസ്റ്റർ രാകേഷ് ജുൻജുൻവാല നിർമ്മാണ സ്ഥാപനമായ എൻ‌സി‌സിയിലെ ഓഹരി പങ്കാളിത്തം 13.7 ശതമാനമായി വർധിപ്പിച്ചു.

Update:2020-12-04 16:03 IST

"2014 നവംബർ നാലു മുതൽ 2020 ഡിസംബർ മുന്ന് വരെ എൻ‌സിസിയുടെ മൊത്തം 1,25,51,168 ഇക്വിറ്റി ഓഹരികൾ ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇത് എൻ‌സിസിയുടെ മൊത്തം പെയ്ഡ്-അപ്പ് ഇക്വിറ്റിയുടെ രണ്ടു ശതമാനത്തിലധികം വരും," എക്സ്ചേഞ്ചിൽ ലഭ്യമായ പ്രസ്താവനയിൽ ജുൻജുൻവാല പറഞ്ഞു.

ഇതിൽ എൻ‌സിസിയുടെ 10 ലക്ഷം ഇക്വിറ്റി ഓഹരികൾ ഈ വർഷം ഡിസംബർ മൂന്നിന് വാങ്ങിയതാണ് .

2020 സെപ്റ്റംബർ പാദത്തിന്റെ അവസാനത്തിൽ രാകേഷ് ജുൻജുൻവാലയും ഭാര്യയും ഈ നിർമ്മാണ കമ്പനിയുടെ 12.14 ശതമാനം ഓഹരി കൈവശം വച്ചിരുന്നു.

ഡിസംബർ മൂന്നിന് ഈ സ്റ്റോക്ക് 4.13 ശതമാനം ഉയർന്ന് 47.95 രൂപയിലെത്തി. നടപ്പ് 2020-21 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഈ സ്റ്റോക്ക് 155 ശതമാനം വർദ്ധനവ് കാണിക്കുന്നുണ്ട് .

കോവിടിന്റെ വരവോടെ മാർച്ച് മാസം തകർന്നു അടിഞ്ഞ സ്റ്റോക്ക് മാർക്കറ്റ് കഴിഞ്ഞ കുറെ മാസങ്ങളായി ബുൾ റണ്ണിൽ ആണ്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ കാണിക്കുന്ന താല്പര്യവും സമ്പദ് വ്യവസ്ഥ കരകേറുന്നു എന്ന പ്രതീതിയുമാണ് ഓഹരി വിപണികളിൽ ഉണ്ടായ ഉണർവിന്റെ പ്രധാന ഘടകങ്ങൾ. കഴിഞ്ഞ നവംബറിൽ ജുൻജുൻവാല തന്റെ പോർട്ട്ഫോളിയോയിൽ ഉള്ള അഞ്ചു സ്റ്റോക്കുകളിൽ കൂടി നേടിയത് ഏകദേശം Rs 967 കോടി ആണെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ടൈറ്റൻ കമ്പനിയിൽ ഉള്ള നിക്ഷേപം ആണ് ഇദ്ദേഹത്തിന്റെ ഈ വൻ മുന്നേറ്റത്തിനുള്ള പ്രധാന കാരണം. ടൈറ്റൻ ഷെയറുകൾ നവംബറിൽ ഓഹരി വിപണിയുടെ സൂചികകളെ കടത്തിവെട്ടി ഏകദേശം 11.5 ശതമാനം വില വർധിച്ചു. ജുൻജുൻവാലക്കും ഭാര്യക്കും കൂടി ഏകദേശം 4.9 കോടി ഷെയറുകൾ ഈ ടാറ്റ ഗ്രൂപ്പിന്റെ കമ്പനിയിൽ ഉണ്ട്. ടൈറ്റനിൽ ഉണ്ടായ വർധന കൊണ്ട് മാത്രം ജുൻജുൻവാലക്ക് ഏകദേശം Rs 686 കോടി ലാഭം ഉണ്ടായി. മാർച്ചിൽ സംഭവിച്ച നഷ്ടം നികത്തിയ ടൈറ്റൻ ഈ വര്ഷം ഏകദേശം 17 ശതമാനം വില വർധന രേഖപ്പെടുത്തി.

ടൈറ്റനെ പോലെ തന്നെ ജുൻജുൻവാലക്കു ലാഭം നവംബറിൽ നേടി കൊടുത്ത മറ്റൊരു സ്റ്റോക്ക് ആണ് എസ്കോര്ട്സ്. ഈ ഷെയർ കൊണ്ട് ഏകദേശം Rs 149.2 കോടി അദ്ദേഹം നേടി. എസ്കോര്ട്സ് ഏകദേശം 16 ശതമാനം ആണ് ഈ കാലയളവിൽ ഉയർന്നത്. ജുൻജുൻവാലക്ക് എസ്കോർട്സിൽ ഉള്ള ഷെയറുകൾ 76 ലക്ഷമാണ്.

ഇതേ പോലെ തന്നെ ടാറ്റ ഗ്രൂപ്പ് കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ഏകദേശം 21 ശതമാനം വില വർധന നവംബറിൽ രേഖപ്പെടുത്തി. ഏതാണ്ട് 97 രൂപ വില ഉണ്ടായിരുന്ന ഈ കമ്പനി ഷെയർ ഉയർന്നു 118 വരെ ആയപ്പോൾ, ഇന്ത്യൻ ഹോട്ടൽസിൽ നിന്ന് ഇദ്ദേഹം നേടിയത് Rs 26.3 കോടിയുടെ ലാഭം ആണ്.

ടാറ്റായുടെ മറ്റൊരു ഗ്രൂപ്പ് കമ്പനിയായ റാലിസ് ഇന്ത്യയിലും ജുൻജുൻവാലക്ക് രണ്ടു കോടിയിൽ പരം ഷെയറുകൾ ഉണ്ട്. ഈ സ്റ്റോക്ക് 11 ശതമാനം വളർച്ച കൈവരിച്ചപ്പോൾ ജുൻജുൻവാല ലാഭം കൊയ്തു.

ഇതു കൂടാതെ ഏകദേശം 50 കോടി രൂപയുടെ ലാഭമാണ് ഫോർട്ടിസ് ഹെൽത്ത്കെയർ ഷെയറുകൾ 18 ശതമാനം വില വർധിച്ചപ്പോൾ ജുൻജുൻവാല കരസ്ഥമാക്കിയത്.

Tags:    

Similar News