ജെ.എം.ജെ ഫിന്‍ടെക് കര്‍ണാടകയിലും പ്രവര്‍ത്തനം ആരംഭിച്ചു

ഗുണ്ടല്‍പേട്ട്, നഞ്ചന്‍ഗുഡ്, മൈസൂര്‍ എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍;

Update:2024-09-05 15:44 IST

ജെ.എം.ജെ ഫിന്‍ടെക് ഗുണ്ടല്‍പേട്ട് ശാഖ എച്ച്.എം ഗണേഷ് പ്രസാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക് കര്‍ണാടകയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് ശാഖകളാണ് തുറന്നത്. ഗുണ്ടല്‍പേട്ട്, നഞ്ചന്‍ഗുഡ്, മൈസൂര്‍ എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍. ഗുണ്ടല്‍പേട്ട് എം.എല്‍.എ എച്ച്.എം ഗണേഷ് പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു.

നഞ്ചന്‍ഗുഡ് മുന്‍ എം.എല്‍.എ കാലാളെ എന്‍. കേശവമൂര്‍ത്തി, എസ്.സി ബസവരാജു, ജെ.എം.ജെ മാനേജിംഗ് ഡയറക്ടര്‍ ജോജു മടത്തുംപടി ജോണി എന്നിവര്‍ സന്നിഹിതരായിരുന്നു. കര്‍ണാടകയില്‍ വരും മാസങ്ങളില്‍ കൂടുതല്‍ ശാഖകള്‍ തുറന്ന് പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്ന് ജോജു മടത്തുംപടി ജോണി വ്യക്തമാക്കി.
Tags:    

Similar News