ധനം ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2024 (10,000 കോടിക്ക് മുകളില്‍ പ്രീമിയം) അവാര്‍ഡ് എല്‍.ഐ.സിക്ക്

ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ എല്‍.ഐ.സി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ബിന്ദു റോബര്‍ട്ട് അവാര്‍ഡ് ഏറ്റുവാങ്ങി

Update:2024-11-19 22:40 IST

ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ എല്‍.ഐ.സി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ബിന്ദു റോബര്‍ട്ട് റിസര്‍വ് ബാങ്ക് മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറുമായ എസ് ഗണേഷ് കുമാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു

10,000 കോടിക്ക് മുകളില്‍ പ്രീമിയമുള്ള കമ്പനികളുടെ വിഭാഗത്തില്‍ ധനം ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2024 അവാര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) സ്വന്തമാക്കി. വിപണി വിഹിതം, പ്രീമിയത്തിലും പോളിസികളുടെ എണ്ണത്തിലു മുണ്ടായ വര്‍ധന എന്നിവയടക്കം നിരവധി കാര്യങ്ങളാണ് ജൂറി ഈ വിഭാഗത്തിലെ അവാര്‍ഡിനായി വിശകലനം ചെയ്തത്. എല്‍.ഐ.സി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ബിന്ദു റോബര്‍ട്ട് ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ വച്ച് അവാര്‍ഡ് ഏറ്റുവാങ്ങി. റിസര്‍വ് ബാങ്ക് മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറുമായ എസ് ഗണേഷ് കുമാറാണ് അവാര്‍ഡ് സമ്മാനിച്ചത്.
ലൈഫ് ഇന്‍ഷുറന്‍സ് മേഖല 24 വര്‍ഷം മുമ്പ് സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുത്തിട്ടു പോലും ഇപ്പോഴും പുതിയ ബിസിനസ് പ്രീമിയത്തിന്റെ കാര്യത്തില്‍ 60 ശതമാനം വിപണി വിഹിതത്തോടെ എല്‍ഐസി തന്നെയാണ് മുന്നില്‍. പുതിയ പോളിസികളുടെ കാര്യത്തിലെ വിപണി വിഹിതം 67 ശതമാനവും. രാജ്യത്തെ ജനങ്ങള്‍ എത്രമാത്രം എല്‍ഐസിയില്‍ വിശ്വസിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണിത്. എല്‍ഐസിരാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മാത്രമല്ല, കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യമെടുത്താല്‍ രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജര്‍ കൂടിയാണ്. എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 55 ലക്ഷം കോടി രൂപയാണ്. ലോകത്തിലെ നാലാമത്തെ വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി കൂടിയാണ്. 15.8 ലക്ഷം ഏജന്റുമാരാണ് എല്‍.ഐ.സിക്കുള്ളത്.
Tags:    

Similar News