ചൈനീസ് കുപ്പിവെള്ളക്കമ്പനിക്കാരനെ പിന്നിലാക്കി മുകേഷ് അംബാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികന്‍
ഏകദേശം 80 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അംബാനി വീണ്ടും സോംഗ് ഷാന്‍ഷാനേക്കാള്‍ സമ്പന്നനായ വ്യക്തിയായി ഏഷ്യയിലെ 'റിച്ചസ്റ്റ്' ആകുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ അവസാനമായിരുന്നു അംബാനിയില്‍ നിന്ന് സോംഗ് ഈ പദവി നേടിയത്. 2021 ന്റെ തുടക്കത്തില്‍ വാറന്‍ ബഫറ്റിനെ മറികടന്ന് ഭൂമിയിലെ ആറാമത്തെ സമ്പന്ന വ്യക്തിയായിരുന്നു സോംഗ്.
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ചൈനയുടെ അതിസമ്പന്നന്‍ സോംഗ് ഷാന്‍ഷാനെയാണ് അംബാനി വീണ്ടും പിന്നിലാക്കിയത്. കഴിഞ്ഞ ഡിസംബര്‍ അവസാനമായിരുന്നു അംബാനിയില്‍ നിന്ന് സോംഗ് ഈ പദവി നേടിയത്. 2021 ന്റെ തുടക്കത്തില്‍ വാറന്‍ ബഫറ്റിനെ മറികടന്ന് ഭൂമിയിലെ ആറാമത്തെ സമ്പന്ന വ്യക്തിയായിരുന്നു സോംഗ്.
ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരം കഴിഞ്ഞയാഴ്ച 22 ബില്യണ്‍ ഡോളര്‍ വീഴ്ചയാണ് ചൈനയുടെ കുപ്പിവെള്ള കമ്പനി വ്യവസായിയായ സോംഗ് ഷാന്‍ഷാ നേരിട്ടത്. ഈ തിരിച്ചടിയാണ് അംബാനിയെ തുണച്ചത്. ചൈനീസ് വ്യവസായി സോംഗ് ഷാന്‍ഷായുടെ മൂല്യം 76.6 ബില്യണ്‍ ഡോളറാണ്. അംബാനിയുടെ ഇപ്പോഴത്തെ ആസ്തി 82.8 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇത് 90 ബില്യണ്‍ ഡോളറായിരുന്നു. ഏകദേശം 6.62 ലക്ഷം കോടി രൂപയാണ് കുറഞ്ഞത്.
അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സിന്റെ ജാക്മായുമായി മത്സരിച്ചാണ് അംബാനി ഏഷ്യന്‍ അതിസമ്പന്ന പട്ടികയില്‍ രണ്ട് വര്‍ഷമായി മുന്നിട്ടു നിന്നത്. വാക്സിന്‍ നിര്‍മാതാക്കളായ ബീജിംഗ് വാന്റായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസ് കോ, കുപ്പിവെള്ള സ്ഥാപനമായ നോംഗ്ഫു സ്പ്രിംഗ് കോ എന്നീ രണ്ട് കമ്പനികളുടെ പട്ടികയാണ് ഷാന്‍ഷന്റെ മൊത്തം ആസ്തിയിലെ വര്‍ധനവിന് കാരണം.
ഉപഭോക്തൃ ഓഹരികളിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തിയപ്പോള്‍ സോംഗിന്റെ നോംഗ്ഫു സ്പ്രിംഗ് കമ്പനി അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗില്‍ നിന്ന് മൂന്നിരട്ടിയായി ഉയരുകയായിരുന്നു. വാക്‌സിന്‍ നിര്‍മാതാക്കളായ ബീജിംഗ് വാന്റായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസ് കമ്പനി 3,757 ശതമാനവും ഉയര്‍ന്നു.
എന്നാല്‍, ആഗോള വില്‍പ്പനയ്ക്കിടയില്‍, ഈ ആഴ്ച ലോകത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ഹോങ്കോങ്ങും ചൈനീസ് ഓഹരി വിപണികളും ഉള്‍പ്പെട്ടതിനാല്‍ റാലി മങ്ങി. നോങ്ഫു ഷെയറുകള്‍ ഈ വര്‍ഷത്തെ നേട്ടങ്ങള്‍ മായ്ച്ചുകളഞ്ഞു. വാന്റായിയുടെ റെക്കോര്‍ഡ് പ്രതിമാസ ഇടിവ് കൂടിയായപ്പോള്‍ 22 ശതമാനമാണ് മൂല്യമിടിഞ്ഞത്. ഇതാണ് കമ്പനിക്കും സോംഗ് ഷാന്‍ഷാനും തിരിച്ചടിയായത്.