മുടക്കിയത് 80 മില്യണ്‍ ഡോളര്‍: 'ദുബായ് കടപ്പുറ'ത്തെ ഈ സ്വപ്‌നസൗധം മുകേഷ് അംബാനിയുടെ ഇളയ മകന്?

ആന്റീലിയയ്ക്ക് ശേഷം ചര്‍ച്ചകളില്‍ നിറഞ്ഞ് മുകേഷ് അംബാനിയുടെ പുത്തന്‍ കൊട്ടാരം, യുഎഇ യിലെ ഏറ്റവും വിലപിടിച്ചത്.

Update: 2022-08-27 10:50 GMT

Photo : Representational Image

'' കൊട്ടാരത്തില്‍ താമസിക്കാന്‍ നീയെന്താ അംബാനിയുടെ മകനോ'' എന്ന് ചോദിക്കുന്നവരേ നിങ്ങള്‍ക്കറിയാമോ മുകേഷ് അംബാനി ഏറ്റവും ഇളയമകന്‍ അനന്ദ് അംബാനിക്കായി (Anant Ambani) വാങ്ങിയ സ്വപ്‌നഗൃഹം എവിടെയെന്ന്? അതങ്ങ് ദുബായ് കടപ്പുറത്താണ്. തമാശയല്ല, ബ്ലൂംബെര്‍ഗ് അടക്കമുള്ളവരുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, കൊട്ടാരം പോലെയുള്ള ദുബായ് ബീച്ച് സൈഡ് വില്ല മുകേഷ് അംബാനി സ്വന്തമാക്കിയിരിക്കുന്നത് 80 മില്യന്‍ ഡോളര്‍ നല്‍കിയാണ്.

ദുബായ്, പാം ജുമൈറയിലെ (Palm Jumeirah) ഈ സ്വപ്‌ന സൗധമാണ് യുഎഇ യിലെ തന്നെ ഏറ്റവും വിലപിടിച്ച വില്ലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡോര്‍ - ഔട്ട് ഡോര്‍ പൂള്‍, 10 ബെഡ്‌റൂം, പ്രൈവറ്റ് സ്പാ എന്നിവയെല്ലാം ചേരുന്നതാണേ്രത പുതിയ ഗൃഹം. ഈ വര്‍ഷം ആദ്യമാണ് ഇത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
അനന്ദ് അംബാനിയാണ് പുതിയ വില്ലയില്‍ താമസിക്കുന്നതെങ്കില്‍ പ്രശസസ്ത ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്ക്ഹാമിന്റെയും ഭാര്യ വിക്‌റ്റോറിയയുടെയും മാത്രമല്ല, ഷാരൂഖ് ഖാന്റെയും അയല്‍ക്കാരനായിരിക്കും ഇനി അനന്ദ് അംബാനി. ഇവര്‍ക്കെല്ലാം ഇവിടെ പ്രോപ്പര്‍ട്ടി ഉണ്ടെങ്കിലും ഏറ്റവും വിലപിടിച്ചത് അംബാനിയുടെത് തന്നെ.
ആന്റീലിയ

ലോകത്തിലെ ഏറ്റവും വിലപിടിച്ച 10 വീടുകളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ ആന്റീലിയ എന്ന വീട്. മുംബൈയിലെ വീടിന് ഏകദേശം 1-2 ബില്യണ്‍ ഡോളര്‍ മൂല്യം വരും. വളരെ മുമ്പ് തന്നെ വാങ്ങിയ ഈ വീട്ടില്‍ ലക്ഷക്കണക്കിന് ശമ്പളം നല്‍കി 600 ഓളം ജോലിക്കാരെ അംബാനി കുടുംബം നിയമിച്ചിട്ടുണ്ട്. ഐസിക്രീം പാര്‍ലറും അമ്പലവും 50 പേര്‍ക്കിരിക്കാവുന്ന തിയേറ്ററുമെല്ലാം ഈ വീടിന്റെ ഹൈലൈറ്റ്‌സാണ്.

Tags:    

Similar News