72ന്റെ നിറവില്‍ മോദി: അറിയാം അദ്ദേഹത്തിന്റെ വ്യത്യസ്തമായ ദിനചര്യ
പ്രധാനമന്ത്രി ഉറങ്ങുന്നത് ആകെ 3 മണിക്കൂര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 72ാം പിറന്നാള്‍. എഴുപതുകളിലും യോഗയും ചിട്ടയായ ജീവിത ചര്യകളും കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് മോദി. ചുറുചുറുക്കോടെ നിശ്ചയദാര്‍ഢ്യമുള്ള മുഖവുമായി രാജ്യത്തെ നയിക്കുമ്പോള്‍ അതിനുപിന്നില്‍ അദ്ദേഹം കാത്തുപരിപാലിക്കുന്ന ധാരാളം ശീലങ്ങളുണ്ട്. വെറും മൂന്നുമണിക്കൂര്‍ മാത്രം ഉറങ്ങുന്ന അദ്ദേഹത്തിന്റെ ഒരു ദിവസം എങ്ങനെ എന്നു നോക്കാം. മോദിയുടെ ദിനചര്യകളില്‍ യോഗയാണ് താരം.
അതിരാവിലെ ദിവസം ആരംഭിക്കുന്നു
നാല് മണിക്ക് ഉണരുന്ന ശീലമുണ്ട് അദ്ദേഹത്തിന്. പകല്‍ തീരെ ഉറങ്ങാറുമില്ല അദ്ദേഹം. രാവിലെ സൂര്യനമസ്‌കാരം ചെയ്താണ് ദിവസത്തിന്റെ തുടക്കം. പിന്നീട് പ്രാണായാമം, യോഗ. ഇതാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യം. യോഗ ചെയ്തുകഴിഞ്ഞാല്‍ എവിടെയാണോ താമസിക്കുന്നത് അവിടെ പ്രകൃതിയോട് ചേര്‍ന്ന് നടക്കുന്ന ശീലവും അദ്ദേഹത്തിനുണ്ട്.
8 മണിക്ക് പ്രഭാതഭക്ഷണം
യോഗയ്ക്ക് ശേഷം പഞ്ചസാര ഇടാത്ത ഇഞ്ചിയിട്ട ഗുജറാത്തി ചായയാണ് അദ്ദേഹത്തിന്റെ ആദ്യഭക്ഷണം. പിന്നീട് ആവിയില്‍ വേവിച്ചതോ റോസ്റ്റ് ചെയ്തതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ലഘുവായ ബ്രേക്ക്ഫാസ്റ്റ്.
9 മണിക്ക് ഓഫീസ്
ലോക് കല്യാണ് മാര്‍ഗ് സൗത്ത് ബ്ലോക്ക് 7 7, അദ്ദേഹത്തിന്റെ ഓഫീസില്‍ 9 മണി എന്നൊരു സമയമുണ്ടെങ്കില്‍ അദ്ദേഹം എത്തിയിരിക്കും. മീറ്റിംഗ്, റിപ്പോര്‍ട്ട് നോട്ടം എന്നിവയെല്ലാം ആദ്യം തന്നെ ചെയ്യും. പലപ്പോഴും അദ്ദേഹം നടന്നാണ് ഓഫീസിലേക്ക് എത്തുന്നത്.
ഉച്ചയൂണ് @11.30
ഗുജ്‌റാത്തി, സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ചേര്‍ത്തുള്ള ഉച്ചയൂണ് 11.30 നാണ് അദ്ദേഹം കഴിക്കുന്നത്. കിച്ച്ഡി-കാധി, ഉപ്മ, ബാഖ്രി, ഖാക്ര എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ ഉച്ചഭക്ഷണം. ബദ്രി മീന എന്ന കുക്ക് ആണ് അദ്ദേഹത്തിന് ഭക്ഷണം പാകം ചെയ്യുന്നത്. വിദേശത്തു പോകുമ്പോഴും അദ്ദേഹത്തിനൊപ്പം ഭക്ഷണം തയ്യാറാക്കാന്‍ കൂട്ടുപോകാറുമുണ്ട്,ഇതേ കുക്ക്.
14 മണിക്കൂര്‍ ജോലി
സൗത്ത് ബ്ലോക്ക് ഓഫീസില്‍ 14 മണിക്കൂറോളം പല ദിവസങ്ങളും അദ്ദേഹം ജോലി ചെയ്യുന്നു.
10 മണിക്ക് ഡിന്നര്‍
ടിവി കണ്ടുകൊണ്ട് 10 മണിക്കാണ് അദ്ദേഹം സാധാരണയായി അത്താഴം കഴിക്കുക. അത്താഴത്തിനുശേഷം ഇ-മെയ്‌ലുകള്‍ ഓരോന്നും പരിശോധിച്ച് മറുപടി നല്‍കാറുണ്ടത്രേ. അതിനുശേഷം പ്രിയപ്പെട്ടവരോട് ഫോണില്‍ സംസാരിക്കും.
ഒരു മണിക്കുറക്കം
രാത്രി ഒരു മണിക്കാണ് മോദി ഉറങ്ങുന്നത്. 3-4 മണിക്കൂര്‍ ആണ് അദ്ദേഹം പരമാവധി ഉറങ്ങുന്നത്.
ഒരു ദിവസം സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍:
ഒരുപാട് വായിക്കുന്ന ശീലമുള്ള വ്യക്തിയാണ് മോദി. ചെറുപ്പത്തില്‍ സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ അദ്ദേഹം വായിക്കുമായിരുന്നത്രെ. യാത്രകളിലെല്ലാം അദ്ദേഹം വായനയും ജോലിയും ചെയ്തുകൊണ്ടേ ഇരിക്കും. ഗുജറാത്തി, ഇംഗ്ലീഷ് പത്രങ്ങളും എന്നും അദ്ദേഹം വായിക്കും.
യോഗയില്ലാതെ അദ്ദേഹത്തിന്റെ ദിനചര്യ കടന്നുപോകുന്നില്ല. ഏതു രാജ്യത്തു പോയാലും ശുദ്ധമായ ലഘു ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിക്കുക എന്നത് അദ്ദേഹത്തിന് മാറ്റാനാകാത്ത കാര്യമാണ്.
പണ്ടൊരിക്കല്‍ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡു അദ്ദേഹത്തെക്കുറിച്ച് തമാശരൂപേണ പറഞ്ഞ കാര്യമിങ്ങനെയാണ്, '' അദ്ദേഹം ഉറങ്ങുകയുമില്ല, മറ്റ് മന്ത്രിമാരെ ഉറങ്ങാന്‍ അനുവദിക്കുകയുമില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram