ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 28, 2021
കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പദ്ധതികളുമായി കേന്ദ്രം. ആസ്ട്രാസെനക്ക ബൂസ്റ്റര്‍ ഷോട്ടിന്റെ ട്രയല്‍ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി ഏക്സ്ചേഞ്ചിന് ബ്രിട്ടനില്‍ വിലക്ക്. ട്വിറ്റര്‍ പുതിയ വിവാദത്തില്‍, വെബ്‌സൈറ്റിലെ ഭൂപടത്തില്‍ ലഡാക്കും ജമ്മുവും ഇന്ത്യക്ക് പുറത്ത്. ഓഹരി വിപണി രാവിലെ റെക്കോര്‍ഡ് ഭേദിച്ചു, വൈകീട്ട് താഴ്ചയോടെ ക്ലോസിംഗ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍.
കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പദ്ധതികളുമായി കേന്ദ്രം
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ ഉത്തേജന പദ്ധതികളുമായി കേന്ദ്രം. 1.1 ലക്ഷം കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടിയടക്കമുള്ള പദ്ധതികളാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാറാം പ്രഖ്യാപിച്ചത്. സാമ്പത്തിക, ആരോഗ്യ, ടൂറിസം മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
പ്രഖ്യാപനങ്ങള്‍ അറിയാം
2.69 ട്രില്യണ്‍ വായ്പ ചെറുകിടക്കാരില്‍ എത്തിച്ചതായി നിര്‍മല സീതാരാമന്‍
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇസിഎല്‍ജിഎസ്) പ്രകാരം ഇതുവരെ ബാങ്കുകളും നോണ്‍-ബാങ്ക് ഫിനാന്‍സിയര്‍മാരും 2.69 ട്രില്യണ്‍ 11 ദശലക്ഷം ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കിയതായി റിപ്പോര്‍ട്ട്. വിഹിതം 4.5 ട്രില്യണ്‍ ഡോളറായി വര്‍ധിപ്പിച്ചതായും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സോവറിന്‍ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയുടെ കോര്‍പ്പസ് 1.5 ട്രില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കുന്നത് കോവിഡ് -19 പാന്‍ഡെമിക് ബാധിച്ച ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ സഹായിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി ഏക്സ്ചേഞ്ചിന് ബ്രിട്ടനില്‍ വിലക്ക്
ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സിന് ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ റെഗുലേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തി. മാത്രമല്ല, ബിനാന്‍സ് ക്രിപ്റ്റോ ആസ്തികളില്‍ വന്‍ നേട്ടം വാഗ്ദാനം ചെയ്തിരുന്നു. ഇത് വിശ്വസിച്ച് നിക്ഷേപകര്‍ തട്ടിപ്പിനിരയാകാതെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്.
ട്വിറ്റര്‍ പുതിയ വിവാദത്തില്‍, വെബ്‌സൈറ്റിലെ ഭൂപടത്തില്‍ ലഡാക്കും ജമ്മുവും ഇന്ത്യക്ക് പുറത്ത്
ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നടപടി നേരിടുന്ന ട്വിറ്റര്‍ പുതിയ വിവാദത്തില്‍. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായിട്ടാണ് ട്വിറ്റര്‍ തങ്ങളുടെ വെബ്സൈറ്റിലെ ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നടപടികള്‍ ട്വിറ്റര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് സൂചന. ട്വിറ്ററിന്റെ 'ട്വീപ് ലൈഫ്' വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിക്കുന്നത്. ട്വിറ്ററിനെതിരെ കേന്ദ്രനടപടികള്‍ ഉടന്‍ ഉണ്ടായേക്കാമെന്നും കേന്ദ്ര വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനക്ക ബൂസ്റ്റര്‍ ഷോട്ടിന്റെ ട്രയല്‍ ആരംഭിച്ചു
കോവിഡിന്റെ ബീറ്റ വേരിയന്റിനെതിരെ ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനക്ക അതിന്റെ ബൂസ്റ്റര്‍ ഷോട്ടിന്റെ പരീക്ഷണം ആരംഭിച്ചു, AZD2816 എന്നാണ് ബൂസ്റ്ററിന്റെ പേര്. ബീറ്റ വേരിയന്റ് ആദ്യമായി തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണ്. പുതിയ കോവിഡ് വേരിയന്റ് വാക്‌സിന്‍ - AZD2816- \pÅ L«w II / III ട്രയലില്‍ ആദ്യം പങ്കെടുത്തവര്‍ക്ക് ജൂണ്‍ 27 ന് വാക്‌സിനേഷന്‍ നല്‍കിയതായി ഞായറാഴ്ച അസ്ട്രാസെനെക്ക അറിയിച്ചു.
രാവിലെ റെക്കോര്‍ഡ് ഭേദിച്ചു, വൈകീട്ട് താഴ്ചയോടെ ക്ലോസിംഗ്
കോവിഡില്‍ തകര്‍ന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും വിപണിയെ ഇന്ന് അത് സ്വാധീനിച്ചിട്ടില്ല. ഓഹരി വ്യാപാരം തുടങ്ങി അധികം വൈകും മുമ്പേ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിയ ഓഹരി സൂചികകള്‍ പിന്നീട് ലാഭമെടുക്കലിനെ തുടര്‍ന്ന് താഴേക്ക് പോയി. 53,126 പോയിന്റ് എന്ന റെക്കോര്‍ഡ് തലത്തിലെത്തിയ ശേഷമാണ് ഇന്ന് സെന്‍സെക്സ് വ്യാപാര അന്ത്യത്തില്‍ 189 പോയിന്റ് താഴ്ന്ന് 52,735ല്‍ ക്ലോസ് ചെയ്തത്. നിഫ്റ്റി 46 പോയ്ന്റ് അഥവാ 0.40 ശതമാനം താഴ്ന്ന് 15,815 ല്‍ ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിനിടെ നിഫ്റ്റി പുതിയ ഉയരമായ 15,915. 6 തൊട്ടിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
സിഎസ്ബി ബാങ്ക് ഓഹരി വില ഇന്ന് ആറുശതമാനത്തോളം ഉയര്‍ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇന്ന് മൂന്നുശതമാനത്തിലേറെയും നേട്ടം ഉണ്ടാക്കി. ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരി വിലകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഈസ്റ്റ്ട്രഡ് ഓഹരി വില ഏഴ് ശതമാനത്തിലേറെ താഴ്ന്നു. 19 കേരള കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു.