വിദേശത്ത് കുടുംബ ഓഫീസ്; നിഷേധിച്ച് അദാനി ഗ്രൂപ്പ്

ദുബായി, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളിലൊന്നില്‍ അദാനിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്

Update: 2022-11-19 04:37 GMT

Stock Image

വിദേശത്ത് കുടുംബ ഓഫീസ് തുറക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്. ഗൗതം അദാനി വിദേശത്ത് കുടുംബ ഓഫീസ് തുറക്കുമെന്ന് ബ്ലൂംബെര്‍ഗ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ദുബായി, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളിലൊന്നില്‍ അദാനിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും എന്നായിരുന്നു റിപ്പോര്‍ട്ടിലെ ഉള്ളടക്കം.

ഗൗതം അദാനിക്കോ കുടുംബത്തിനോ വിദേശത്ത് ഓഫീസ് തുറക്കാന്‍ പദ്ധതിയില്ലെന്ന് വാര്‍ത്താ കുറിപ്പിലൂടെ അദാനി ഗ്രൂപ്പ് വക്താവ് അറിയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി സിംഗപ്പൂരില്‍ കുടുംബ ഓഫീസ് തുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ഇന്ത്യയ്ക്ക് പുറത്തെ അംബാനിയുടെ ആദ്യ ഓഫീസ് 10-12 മാസങ്ങള്‍ക്കകം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് വിവരം.

Tags:    

Similar News