പ്രവാസികളെ തലോടാതെ സംസ്ഥാന ബജറ്റ്; പുതിയ പദ്ധതികളില്ല

നിലവിലുള്ള പദ്ധതികള്‍ക്കായി കുറച്ചു പണം നീക്കിവെച്ചെന്നു മാത്രം

Update:2024-02-05 18:13 IST

Image courtesy: canva

നോര്‍ക്കയുടെ വിവിധ പദ്ധതികള്‍ക്കായി 2024-25 സംസ്ഥാന ബജറ്റില്‍ നീക്കിവെച്ചത് 143.81 കോടി രൂപ. പറയത്തക്ക പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ പ്രവാസി ക്ഷേമ മേഖലയ്ക്കായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നടത്തിയിട്ടില്ല. നിലവിലുള്ള പദ്ധതികള്‍ക്കായി കുറച്ചു പണം നീക്കിവെച്ചെന്നു മാത്രം.

കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജീവനോപാധി ഉറപ്പാക്കാന്‍ ആവിഷ്‌ക്കരിച്ച നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM) പദ്ധതിക്കായി 25 കോടി വകയിരുത്തി. കൂടാതെ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ ഏകോപന പദ്ധതിക്കായി 44 കോടി രൂപയും നീക്കിവെച്ചു.

നാട്ടിലേക്ക് മടങ്ങിവന്ന പ്രവാസികള്‍ക്കുള്ള സാന്ത്വന പദ്ധതിക്കായി 33 കോടി രൂപ പ്രഖ്യാപിച്ചതും ചെറിയ ആശ്വാസമായി കാണാം. കൂടാതെ കേരള ദി നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ബോര്‍ഡ് മുഖേനയുള്ള ക്ഷേമ പദ്ധതികള്‍ക്കായി 12 കോടി രൂപയും 2024-25 സംസ്ഥാന ബജറ്റില്‍ വകയിരുത്തി.


Tags:    

Similar News