രാജ്യത്തിന് ആശ്വാസം, പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

24 മണിക്കൂറിനിടെ 1.06 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്

Update:2021-06-07 11:15 IST

രാജ്യത്തിന് ആശ്വാസം പകര്‍ന്ന് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 1.06 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞദിവസത്തേക്കാള്‍ 12 ശതമാനമാണ് പ്രതിദിന കേസുകളിലുണ്ടായ കുറവ്. കൂടാതെ രണ്ട് മാസത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2.89 കോടിയായി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.33 ശതമാനമാണ്. കഴിഞ്ഞ 14 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന്‌ താഴെയാണ്.

അതേസമയം കഴിഞ്ഞ പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും മരണനിരക്ക് കുറയുന്നില്ല. 24 മണിക്കൂറിനിനിടെ 2427 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 3,49,186 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.21 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
കേസുകളുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 14,01,609 ആയി. കൂടാതെ രോഗമുക്തി നിരക്കക്കും 93.94 ശതമാനമായി ഉയര്‍ന്നു.


Tags:    

Similar News