വെറും ആറ് മിനിറ്റിനുള്ളിൽ വായ്പ; ഡിജിറ്റൽ ക്രെഡിറ്റ് സേവനങ്ങളുമായി ഒ.എന്‍.ഡി.സി

രാജ്യത്ത് ഇ-കൊമേഴ്‌സ് വ്യാപനം വർധിപ്പിക്കുന്നതിനായി സർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഇൻ്റർഓപ്പറബിൾ നെറ്റ്‌വർക്കായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC)

Update:2024-08-23 13:10 IST

Image Courtesy: Canva

അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇൻഷുറൻസും മ്യൂച്വൽ ഫണ്ടുകളും അവതരിപ്പിക്കുവാൻ ഒരുങ്ങി ഓപ്പൺ സോഴ്‌സ് ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് ( ONDC). കൂടാതെ ക്രെഡിറ്റ് കാർഡുകൾക്കുവേണ്ടി മാസ്റ്റർകാർഡുമായി പ്ലാറ്റ്ഫോം ധാരണയിലാകുന്നുണ്ട്. മാസാവരുമാനമുള്ളവരും അല്ലാത്തതുമായ ഉപഭോക്താക്കൾക്കുമായി ആറു മിനുട്ടിൽ ലഭിക്കുന്ന ഡിജിറ്റൽ ലോണുകളും ONDC ലക്ഷ്യമിടുന്നു.
ഈ വർഷത്തിനുള്ളിൽ തന്നെ സേവനങ്ങൾ ആരംഭിക്കാനാണ് ഒ.എന്‍.ഡി.സി പദ്ധതിയിടുന്നത്. സെപ്റ്റംബറോടെ കമ്പനിയുടെ ആദ്യ മ്യൂച്വൽ ഫണ്ട് ഇടപാട് നടത്തുന്നതാണ്, 100 ഇടപാടുകൾ ഓരോന്നായി കഴിഞ്ഞാൽ ഒ.എൻ.ഡി.സി ഔദ്യോഗികമായി സേവനങ്ങൾ ആരംഭിക്കും. 6 മിനുട്ടിൽ ലഭ്യമാകുന്ന പേപ്പർ രഹിത വായ്പകളും കമ്പനി അവതരിപ്പിച്ചു. 3 ലെൻഡർമാരുമായും ഈസിപേ, പൈസാബസാര്‍, ടാറ്റാ ഡിജിറ്റല്‍ തുടങ്ങിയ 9 ബയർ ആപ്ലിക്കേഷനുകളുമായും വായ്പകള്‍ സംയോജിപ്പിച്ചിട്ടുണ്ട്. വായ്പ നൽകുന്നവരിൽ കർണാടക ബാങ്ക്, ആദിത്യ ബിർള ഫിനാൻസ്, ഡിഎംഐ ഫിനാൻസ് എന്നിവരും ഉൾപ്പെടുന്നു.
“നിരവധി ഡിജിറ്റൽ പ്രക്രിയകൾ ഒരു സിംഗിൾ പ്രോസസ്സിലൂടെ നടപ്പാക്കി എളുപ്പത്തിൽ വായ്പ ലഭിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വായ്പാ സംവിധാനങ്ങൾ ഉൾനാടൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും" സി.ഇ.ഒ കോശി വ്യക്തമാക്കി. വായ്പകള്‍ നല്കുന്നവരുടെയും ലഭിക്കുന്നവരുടെയും പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനോടൊപ്പം ദേശീയ തലത്തിൽ സാമ്പത്തിക വളർച്ചക്കുള്ള അവസരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് ഭീമൻമാരുടെ വളർച്ചയെ മുൻനിർത്തി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Tags:    

Similar News