തിരുവനന്തപുരം നഗരമധ്യത്തില്‍ 'ഓക്‌സിജന്‍ പാര്‍ക്ക്'

ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്

Update: 2023-08-16 07:45 GMT

Image courtesy: canva

ദിനംപ്രതി വര്‍ധിച്ചുവരുന്ന മലിനീകരണത്തില്‍ നിന്ന് നഗരത്തെ മുക്തമാക്കുന്നതിനായി തിരുവനന്തപുരം നഗരമധ്യത്തില്‍ 'ഓക്‌സിജന്‍ പാര്‍ക്ക്' വരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ശുദ്ധവായു ശ്വസിച്ച് സമയം ചെലവഴിക്കാനാണ് തലസ്ഥാനത്ത് പാര്‍ക്ക് ഒരുങ്ങുന്നത്.

പാര്‍ക്കിന്റെ രൂപരേഖ തയ്യാര്‍

പാളയം മുതല്‍ പഞ്ചാപ്പുര ജംഗ്ഷന്‍ വരെ വ്യാപിച്ചുകിടക്കുന്ന സ്ഥലത്താണ് പാര്‍ക്ക്. 112 സെന്റില്‍ തിരുവനന്തപുരം വികസന അതോറിട്ടിയാണ് (ട്രിഡ) പാര്‍ക്ക് സ്ഥാപിക്കുന്നത്. ശുദ്ധവായു ലഭിക്കുന്നതിനായി അശോകം, ബോധി തുടങ്ങിയ വൃക്ഷങ്ങള്‍ പാര്‍ക്കില്‍ നട്ടുപിടിപ്പിക്കും. ഓക്‌സിജന്‍ പാര്‍ക്കിന്റെ രൂപരേഖ ട്രിഡ തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ ഭരണാനുമതി ലഭിച്ചാല്‍ തുടര്‍നടപടി ആരംഭിക്കും.

നഗരസൗന്ദര്യവത്കരണം നടത്തുന്ന വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. കൂടാതെ തയ്യാറാക്കിയ രൂപരേഖയില്‍ പൊതുജനത്തിന്റെ കൂടി അഭിപ്രായം തേടും. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി ഒക്ടോബറില്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


Tags:    

Similar News