ജനങ്ങളുടെ നടുവൊടിച്ച് ഇന്ധന വില വര്‍ധന; പല നഗരങ്ങളിലും റെക്കോര്‍ഡ് വില

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. തിരുവനന്തപുരത്ത് ലിറ്ററിന് 96.26 പെട്രോള്‍ രൂപയായി.

Update:2021-05-31 17:36 IST

കോവിഡ് രണ്ടാം തരംഗം കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ജനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. ഈ മാസം 16ാം തവണയാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. ഇതോടെ പെട്രോളിന് 29 പൈസയും ഡീസലിന് 26 പൈസയും വീതം എണ്ണക്കമ്പനികള്‍ കൂട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി.

ഡല്‍ഹിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 94 രൂപയിലേറെയായി, ഡീസല്‍ വില 85 രൂപയും പിന്നിട്ടു. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡായ 94 രൂപ കടന്നു. മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് ഇപ്പോള്‍ 100.47 രൂപയാണ്. ഡീസലിന് വില 92.45 രൂപയും.
തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 96.26 രൂപയായി. ഡീസല്‍ വില 91.50 രൂപയും തൊട്ടു. കൊച്ചിയില്‍ പെട്രോള്‍ 94.33 രൂപയും ഡീസല്‍ 89.74 രൂപയുമാണ് നിരക്ക് രേഖപ്പെടുത്തുന്നത്. ജില്ലകളിലെ പെട്രോള്‍ വില ചുവടെ അറിയാം (ഇന്നത്തെ വിലയും ഇന്നലത്തെ വിലയും). മെയില്‍ മാത്രം പെട്രോളിന് 3.30 രൂപയും ഡീസലിന് 3.89 രൂപയും വര്‍ധിച്ചു.
ജില്ല- പെട്രോള്‍/ ഡീസല്‍
എറണാകുളം 94.66/ 94.19
തിരുവനന്തപുരം 96.21/ 96
കോഴിക്കോട് 94.81/94.63
കോട്ടയം 94.70/94.66
ആലപ്പുഴ 95.19/ 94.47
ഇടുക്കി 95.67/ 95.38
കണ്ണൂര്‍ 94.69/ 94.40
കാസര്‍കോട് 95.38/ 95.33
കൊല്ലം 95.59/ 95.47
മലപ്പുറം 95.21/94.71
പാലക്കാട് 95.61/94.99
പത്തനംതിട്ട 95.23/ 94.79
തൃശൂര്‍ 94.86/ 94.48
വയനാട് 95.69/95.31


Tags:    

Similar News