പെട്രോള്‍, ഡീസല്‍ വില വീണ്ടും മുകളിലേക്ക്

കഴിഞ്ഞ പത്തു ദിവസത്തില്‍ വര്‍ധിച്ചത് എട്ടു തവണ

Update: 2020-11-28 06:49 GMT

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചു കയറുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ എട്ടു തവണ ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വില ഇന്ന് മാത്രം 24 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ ഡീസല്‍ വില കൂടുന്നത്. ഇതുവരെ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയുമാണ് വര്‍ധിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 83.89 രൂപയും ഡീസലിനു 77.54 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 82.03 രൂപയും ഡീസലിനു 75.78 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തില്‍ പെട്രോളിനു 82.72 രൂപയും ഡീസലിനു 76.46 രൂപയുമാണ് വില.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 48 ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.

Tags:    

Similar News