ഇന്ധനവിലയില്‍ നേരിയ കുറവ്

Update: 2019-10-11 09:48 GMT

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നുവരുന്നതിനാല്‍ ഇന്ത്യയിലും പെട്രോള്‍, ഡീസല്‍ വിലകളില്‍ നേരിയ കുറവ്. ഒക്ടോബര്‍ ഒന്നു മുതല്‍ ഇതുവരെ ഒരു രൂപയിലേറെ കുറഞ്ഞു. സൗദി ആരാംകോയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെതുടര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബര്‍ 17 മുതല്‍ വില കൂടിയത്.

ഇന്നു കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസ കുറഞ്ഞു, ഡീസലിന് 16 പൈസയും. 75.28 രൂപയാണ് കൊച്ചിയില്‍ ഇന്നു പെട്രോള്‍ വില. ഡീസലിന് 70.22 രൂപയും.
ഐ ഒ സി വെബ്സൈറ്റ് പ്രകാരം ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ പെട്രോള്‍ നിരക്ക് യഥാക്രമം 73.42,76.07, 79.03, 76.25 രൂപ. ഈ നാല് മെട്രോ നഗരങ്ങളിലെ ഡീസല്‍ നിരക്ക് യഥാക്രമം 66.60,68.96,69.81,70.35 രൂപയുമാണ്.

Similar News