വീണ്ടും വര്‍ധന: പെട്രോള്‍ വില കൂട്ടി, ഡീസല്‍വില കുറച്ചു

രണ്ട് മാസത്തിനിടെ ആദ്യമായാണ് ഡീസല്‍ വില കുറയുന്നത്

Update:2021-07-12 10:37 IST

രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു. 28-30 പൈസയുടെ വര്‍ധനവാണുണ്ടായത്. അതേസമയം ഡീസല്‍ വിലയില്‍ രണ്ട് മാസത്തിനിടെ ആദ്യമായി കുറവ് രേഖപ്പെടുത്തി. 14-16 പൈസയാണ് ഡീസല്‍ വിലയില്‍ ഇന്ന് കുറച്ചത്. സംസ്ഥാനത്ത് 28 പൈസ വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103.17 രൂപയായി. ഡീസലിന് 17 പൈസ കുറഞ്ഞതോടെ 96.30 രൂപയായി. കൊച്ചിയില്‍ 101.37 രൂപയും ഡീസലിന് 94.62 രൂപയുമാണ് ഇന്നത്തെ വില.

ഏറ്റവും പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.91 രൂപയായി. ഡീസല്‍ വില 89.72 രൂപയായി കുറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 107.20 രൂപയും ഡീസല്‍ വില ലിറ്ററിന് 97.29 രൂപയുമായി. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില 101.35 രൂപയിലെത്തിയപ്പോള്‍ ഡീസല്‍ വില 92.81 രൂപയായി കുറഞ്ഞു. ചെന്നൈയില്‍ പെട്രോള്‍ വില 101.91 രൂപയും ഡീസലിന് 94.24 രൂപയുമാണ് ഇന്നത്തെ വില.
ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും 31.80 രൂപയുമാണ് കേന്ദ്രം എക്‌സൈസ് തീരുവയായി ഈടാക്കുന്നത്. കൂടാതെ, വിവിധ സംസ്ഥാനങ്ങള്‍ പ്രാദേശിക നികുതികള്‍ കൂടി ഈടാക്കുന്നുണ്ട്. ഇതാണ് വിവിധയിടങ്ങില്‍ ഇന്ധനവിലയില്‍ വ്യത്യാസമുണ്ടാകാന്‍ കാരണം. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.


Tags:    

Similar News