ട്വിറ്ററും ഇലോണ്‍ മസ്‌കും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്കറിയുമോ?

ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരികള്‍ പ്രീമാര്‍ക്കറ്റ് ട്രേഡിംഗില്‍ 16 ശതമാനം കുതിച്ചുയര്‍ന്നു

Update: 2022-04-04 12:03 GMT

ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌കും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് ഉത്തരം. കാരണം, ട്വിറ്ററിന്റെ തന്നെ സജീവ ഉപഭോക്താവെന്നതിനപ്പുറം ആ കമ്പനിയുടെ പങ്കാളി കൂടിയാണ് ഇലോണ്‍ മസ്‌കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇലോണ്‍ മസ്‌കിന് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ഒരു റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരികള്‍ പ്രീമാര്‍ക്കറ്റ് ട്രേഡിംഗില്‍ 16 ശതമാനം കുതിച്ചുയര്‍ന്നതായും ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ, മാര്‍ച്ച് അവസാനത്തില്‍ ഒരു പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിനെ കുറിച്ച് താന്‍ 'ഗൗരവമായ ചിന്ത' നടത്തുകയാണെന്ന്  സിലിക്കണ്‍ വാലി കോടീശ്വരന്‍ പറഞ്ഞിരുന്നു.

Tags:    

Similar News